റേഡിയോളജി ഡിപ്പാര്‍ട്ടുമെന്റിലേക്ക് നായ ഓടിക്കയറി;  ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പടെ കടിയേറ്റു;  നായ ചത്തനിലയില്‍

രണ്ട് ഡോക്ടര്‍മാര്‍, രണ്ട് പാരമെഡിക്കല്‍ സ്റ്റാഫുകള്‍, രോഗിയുടെ കൂട്ടിരിപ്പുകാരന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.
പ്രതീകാത്മീക ചിത്രം
പ്രതീകാത്മീക ചിത്രം

ലഖ്‌നൗ: രണ്ട് ഡോക്ടര്‍മാരുള്‍പ്പടെ മൂന്ന് പേരെ തെരുവുനായ കടിച്ചു. ഉത്തര്‍പ്രദേശിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വച്ചായിരുന്നു സംഭവം. 

റേഡിയോളജി ഡിപ്പാര്‍ട്ടുമെന്റിലേക്ക് ഓടിക്കയറിയ നായ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവരെ ആക്രമിക്കുകയായിരുന്നു. രണ്ട് ഡോക്ടര്‍മാര്‍, രണ്ട് പാരമെഡിക്കല്‍ സ്റ്റാഫുകള്‍, രോഗിയുടെ കൂട്ടിരിപ്പുകാരന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.

നായ കടിച്ചതിന് പിന്നാലെ യൂണിവേഴ്‌സിറ്റി അധികൃതര്‍ വിവരം മുന്‍സിപ്പല്‍ കോര്‍പ്പറേഷനെ അറിയിച്ചു. അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ നായയെ ചത്തനിലയില്‍ കണ്ടെത്തി. നായ ചത്തതിന്റെ കാരണം വ്യക്തമല്ല. നായക്ക് പേ വിഷബാധ ഉണ്ടായതായാണ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കടിയേറ്റ അഞ്ച് പേര്‍ക്കും  കുത്തിവയ്പ് എടുത്തു. അഞ്ചുപേരെയും നിരീക്ഷിച്ച് വരികയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com