'മല്ലികാര്‍ജുന്‍ ഖാര്‍ഗെ,..... ഞങ്ങളുടെ വിശ്വാസങ്ങള്‍ക്കും പ്രയ്തനങ്ങള്‍ക്കും പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th May 2023 02:46 PM  |  

Last Updated: 13th May 2023 02:46 PM  |   A+A-   |  

_Siddaramaiah

സിദ്ധരാമയ്യ/പിടിഐ


ബംഗളൂരു:  കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ മഹാവിജയത്തിന് പിന്നാലെ, ദേശീയ അധ്യക്ഷന് നന്ദി അറിയിച്ച് സിദ്ധരാമയ്യയുടെ ട്വീറ്റ്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, തുടങ്ങി തങ്ങളുടെ പ്രയത്‌നങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും പിന്തുണ നല്‍കിയ എല്ലാ ദേശീയ നേതാക്കള്‍ക്കും നന്ദിയെന്ന് സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു. ഡികെ ശിവകുമാര്‍ ഉള്‍പ്പടെയുള്ളവര്‍ ഗാന്ധി കുടുംബത്തിന് മാത്രം നന്ദി അറിയിച്ച് രംഗത്തുവന്നപ്പോഴാണ് സിദ്ധരാമയ്യയുടെ ട്വീറ്റ്

രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയാണ് പാര്‍ട്ടിയെ വിജയത്തിന്റെ പാതയില്‍ എത്തിച്ച പ്രധാനഘടകം. കര്‍ണടാകയിലെ ജനങ്ങളെ ഒന്നിപ്പിച്ചുനിര്‍ത്താനും ഐക്യമെന്ന ആശയം പ്രദാനം ചെയ്യാനും രാഹുലിന്റെ യാത്രക്ക് കഴിഞ്ഞെന്നും സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.

ഗാന്ധി കുടുംബത്തിന് നന്ദി

കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ വികാരാധീനനായി കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍. ഗാന്ധി കുടുംബവും പാര്‍ട്ടിയും തന്നിലര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയെന്ന് ശിവകുമാര്‍ പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂട്ടായ അദ്ധ്വാനത്തിന്റ ഫലമായാണ് വന്‍വിജയം നേടാനായത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കുമെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നതായും ശിവകുമാര്‍ പറഞ്ഞു. എല്ലാവരും ഒത്തൊരുമയോടെ ഒരുമനസ്സായാണ് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചതെന്ന് ശിവകുമാര്‍ പറഞ്ഞു.
 
ബിജെപിക്കാര്‍ ജയിലില്‍ അടച്ചപ്പോള്‍ തന്നെ സന്ദര്‍ശിച്ച സോണിയ ഗാന്ധിയെ മറക്കാനാകില്ല. ഇതാണ് ഗാന്ധി കുടുംബവും കോണ്‍ഗ്രസും രാജ്യവും എനിക്ക് നല്‍കിയ ആത്മവിശ്വാസമെന്നും ശിവകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസിന് വന്‍ ജയം ഒരുക്കുന്നതിന് സഹായിച്ച മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പടെയുള്ള നേതാക്കന്‍മാര്‍, എംഎല്‍എമാര്‍, പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും കര്‍ണാടക പിസിസി പ്രസിഡന്റ് ശിവകുമാര്‍ നന്ദി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഡികെയോ സിദ്ധുവോ?; കോണ്‍ഗ്രസിന് മുന്നില്‍ വലിയ വെല്ലുവിളി; തിരക്കിട്ട ചര്‍ച്ചകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ