‌സീറ്റ് ബെൽറ്റ് അലാറം ഓഫാക്കാൻ കുറുക്കുവഴി വേണ്ട; സ്റ്റോപ്പർ ക്ലിപ്പുകളുടെ വിൽപന തടഞ്ഞ് കേന്ദ്രം 

ആമസാേൺ, ഫ്‌ളിപ്കാർട്ട്, സ്‌നാപ്ഡീൽ, ഷോപ്ക്ലൂസ്, മീഷോ എന്നീ അഞ്ച് സൈറ്റുകളിൽ നിന്നും സ്റ്റോപ്പർ ക്ലിപ്പുകൾ നീക്കം ചെയ്യാൻ ആവശ്യപ്പട്ടുകൊണ്ടാണ് ഉത്തരവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാറുകളിൽ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുമ്പോൾ സുരക്ഷാ സംവിധാനത്തിന്റെ ഭാ​ഗമായി മുഴങ്ങുന്ന അലാറം ഒഴിവാക്കാൻ ഉപയോഗിക്കുന്ന സ്റ്റോപ്പർ ക്ലിപ്പുകളുടെ വിൽപ്പന തടഞ്ഞ് കേന്ദ്ര ഉപേഭാക്തൃസംരക്ഷണ അതോറിറ്റി (സിസിപിഎ). സ്റ്റോപ്പർ ക്ലിപ്പുകൾ വിൽപന നടത്തിയ അഞ്ച് ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്കെതിരേയാണ് ഉത്തരവ്. ആമസാേൺ, ഫ്‌ളിപ്കാർട്ട്, സ്‌നാപ്ഡീൽ, ഷോപ്ക്ലൂസ്, മീഷോ എന്നീ അഞ്ച് സൈറ്റുകളിൽ നിന്നും ഇത്തരം ഉത്പന്നങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പട്ടുകൊണ്ടാണ് ഉത്തരവ്. 

ഉപഭോക്തൃ സംരക്ഷണ നിയമം 2019ന്റെ ലംഘനമാണ് ഇത്തരം ഉത്പന്നങ്ങളുടെ വിപണനം എന്നത് അടിസ്ഥാനപ്പെടുത്തിയാണ് ഉത്തരവ്. ഇ-കൊമേഴ്‌സ്‌ സൈറ്റുകളിൽ സ്റ്റോപ്പർ ക്ലിപ്പുകളുടെ വിൽപ്പന സുലഭമായതോടെ കേന്ദ്ര ഗതാഗത മന്ത്രാലയമാണ് ഇക്കാര്യം ഉപേഭാക്തൃ സംരക്ഷണ അതോറിറ്റിയുടെ ശ്രദ്ധയിൽപെടുത്തിയത്. കാറിലുള്ളവർ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുമ്പോൾ അപായസൂചന നൽകുന്ന അലാറം നിർത്തുന്നതിനായി ഉപയോഗിക്കുന്ന ക്ലിപ്പുകളാണ് ഇവ. ഇതുപയോ​ഗിക്കുന്നത് ഗുണഭോക്താവിന്റെ ജീവനും സുരക്ഷയ്ക്കും ഭീഷണിയുണ്ടാകുമെന്ന് കണ്ടെത്തിയാണ് വിൽപ്പന തടയുന്നത്. 

ബോട്ടിൽ ഓപ്പണർ, സിഗരറ്റ് ലൈറ്റർ തുടങ്ങി വ്യത്യസ്ത രൂപത്തിലാണ് ചില വിൽപനക്കാർ ഇത്തരം ക്ലിപ്പുകൾ നിർമ്മിച്ചിട്ടുള്ളത്‌. ഇത്തരം ക്ലിപ്പുകളും അനുബന്ധ വാഹന ഘടകങ്ങളും വിൽപന പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com