അര്‍ഹമായ പരിഗണന വേണം; കോണ്‍ഗ്രസിനെ പിന്തുണയ്ക്കാം: മമത

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊല്‍ക്കത്ത: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. കോണ്‍ഗ്രസിന് ശക്തിയുള്ള ഇടങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കും. അവരുടെ ശക്തികേന്ദ്രങ്ങളില്‍ അവര്‍ പോരാട്ടം നടത്തട്ടേ. അതില്‍ എന്താണ് പ്രശ്‌നം. പക്ഷെ അവരും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ പിന്തുണയ്ക്കണമെന്നും മമത ആവശ്യപ്പെട്ടു.

സീറ്റുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ ശക്തി കേന്ദ്രങ്ങളില്‍ അവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്നും മമത കൂട്ടിച്ചേര്‍ത്തു. നേരത്തെ മമത ബനാര്‍ജി ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കിയതിന് കര്‍ണാടകയിലെ ജനങ്ങളെ അഭിനന്ദിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ കോണ്‍ഗ്രസിന്റെ പേര് പറയാതെയായിരുന്നു മമതയുടെ പ്രശംസ.

മൂന്നാം മുന്നണി നീക്കവുമായി മമത സജീവമായിരുന്നു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ അടക്കമുള്ള നേതാക്കളുമായി മമത മൂന്നാം മുന്നണി സാധ്യതകള്‍ ചര്‍ച്ച ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com