കര്‍ണാടകയില്‍ സസ്‌പെന്‍സ് തുടരുന്നു; സോണിയ പറയും; പ്രഖ്യാപനം നാളയുണ്ടാകും

അന്തിമ തീരുമാനം യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഡല്‍ഹിയിലെത്തിയ ശേഷമായിരിക്കും
ഖാര്‍ഗെയും സിദ്ധരാമയ്യയും കൂടിക്കാഴ്ച നടത്തുന്നു/ എഎന്‍ഐ
ഖാര്‍ഗെയും സിദ്ധരാമയ്യയും കൂടിക്കാഴ്ച നടത്തുന്നു/ എഎന്‍ഐ

ബംഗളുരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയെന്ന ആരെന്ന കാര്യത്തില്‍ തീരുമാനം നീളുന്നു. നാളെ പ്രഖ്യാനം ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിദ്ധരാമയ്യയും ഡികെ ശിവകുമാറുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്നു സൂചന. അന്തിമ തീരുമാനം യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഡല്‍ഹിയിലെത്തിയ ശേഷമായിരിക്കും

നാളെ വീണ്ടും മല്ലികാര്‍ജുന്‍ ശിവകുമാറും സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തും. അതിനുശേഷം ഖാര്‍ഗെ സോണിയയെ കാണും. മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യത്തില്‍ ശിവകുമാറും ഉറച്ചുനില്‍ക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ ഒരു സാധാരണ എംഎല്‍എയായി പ്രവര്‍ത്തിക്കാന്‍ താന്‍ തയ്യാറാണെന്ന് ഖാര്‍ഗയെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്

അതേസമയം, മുഖ്യമന്ത്രിയെ പ്രഖാപിക്കുക ബംഗളുരുവില്‍ വച്ചായിരിക്കും പ്രഖ്യാപനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ലമെന്ററി പാര്‍ട്ടി വീണ്ടും ചേരും. ശേഷം പിസിസി അധ്യക്ഷന്‍ ശിവകുമാര്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. സത്യാപ്രതിജ്ഞാ തീയതി നിയുക്ത മുഖ്യമന്ത്രി തീരുമാനിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയുള്ള സിദ്ധരാമയ്യയെ കര്‍ണാടക മുഖ്യമന്തിയാക്കുന്നതിനോടാണു ഹൈക്കമാന്‍ഡിനു യോജിപ്പെങ്കിലും ഡികെ ശിവകുമാറിനെ എങ്ങനെ അനുനയിപ്പിക്കുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. സോണിയയുടെ സാന്നിധ്യത്തില്‍ സിദ്ധരാമയ്യയ്ക്കും ശിവകുമാറിനുമിടയില്‍ സമവായം ഉറപ്പിക്കുകയാണു ഹൈക്കമാന്‍ഡിന്റെ ലക്ഷ്യം. ആദ്യ രണ്ട് വര്‍ഷം സിദ്ധരാമയ്യയും അടുത്ത മൂന്ന് വര്‍ഷം ഡികെയും എന്ന ഫോര്‍മുലയുമാണ് നേതൃത്വം മുന്നോട്ടുവെച്ചിരിക്കുന്നത്. 

സിദ്ധരാമയ്യയ്ക്കു കീഴില്‍ ഉപമുഖ്യമന്ത്രിയായി ഇരിക്കാന്‍ ശിവകുമാര്‍ തയാറായേക്കില്ലെന്നും സൂചനയുണ്ട്. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ പ്രധാന വകുപ്പുകള്‍ക്കു മേല്‍ ശിവകുമാര്‍ അവകാശവാദമുന്നയിക്കും. മുഖ്യമന്ത്രി പദത്തിനു പുറമെ വകുപ്പുകളുടെ കാര്യത്തിലും ഹൈക്കമാന്‍ഡിനു തീരുമാനമെടുക്കേണ്ടി വരും. മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണു സമവായ ചര്‍ച്ച.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com