സര്‍ക്കാര്‍ ആശുപത്രി ആംബുലന്‍സ് നിഷേധിച്ചു; 13കാരിയുടെ മൃതദേഹവുമായി അച്ഛന്‍ ബൈക്കില്‍, ദുരവസ്ഥ- വീഡിയോ 

മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രി ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ മകളുടെ മൃതദേഹവുമായി അച്ഛന്‍
മകളുടെ മൃതദേഹവുമായി ബൈക്കില്‍ സഞ്ചരിക്കുന്ന അച്ഛന്റെ ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌
മകളുടെ മൃതദേഹവുമായി ബൈക്കില്‍ സഞ്ചരിക്കുന്ന അച്ഛന്റെ ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌

ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രി ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ മകളുടെ മൃതദേഹവുമായി അച്ഛന്‍. 13കാരിയാണ് അരിവാള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. ഉടന്‍ തന്നെ മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകുന്നതിന് ആശുപത്രി അധികൃതരോട് ആംബുലന്‍സ് ചോദിച്ചു. എന്നാല്‍ ആംബുലന്‍സ് നിഷേധിച്ചെന്നാണ് വീട്ടുകാരുടെ ആരോപണം.

മധ്യപ്രദേശിലെ ഷാഡോളിലാണ് മകള്‍ മരിച്ച വിഷമത്തിനിടയില്‍ മാതാപിതാക്കള്‍ക്ക് മറ്റൊരു ഭുരനുഭവം ഉണ്ടായത്. ഷാഡോളില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ നിന്നാണ് ലക്ഷ്മണ്‍ സിങ് ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയത്. അരിവാള്‍ രോഗം മൂര്‍ച്ഛിച്ച് മകള്‍ മരിച്ചതിനെ തുടര്‍ന്നാണ് ലക്ഷ്മണ്‍ സിങ് ആംബുലന്‍സ് ആവശ്യപ്പെട്ടത്. എന്നാല്‍ 15 കിലോമീറ്ററിന് അപ്പുറം ആംബുലന്‍സ് അനുവദിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ വാഹനം നിഷേധിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു.

കുട്ടിയുടെ മൃതദേഹം കൊണ്ടുപോകാന്‍ സ്വന്തമായി വാഹനം കണ്ടെത്തണമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഗ്രാമം വരെ വാഹനം വാടകയ്ക്ക് എടുക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ബൈക്കില്‍ 13കാരിയുടെ മൃതദേഹം കൊണ്ടുപോകാന്‍ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. മൃതദേഹവുമായി ബൈക്കില്‍ പോകുമ്പോള്‍ ഗ്രാമത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ വച്ച് ഷാഡോള്‍ കലക്ടര്‍ ഈ കാഴ്ച കണ്ടു. തുടര്‍ന്ന് ഇടപെട്ട് മറ്റൊരു വാഹനം ഏര്‍പ്പെടുത്തി തന്നതായും ലക്ഷ്മണ്‍ സിങ് പറയുന്നു. തുടര്‍ന്ന് മൃതദേഹം ഗ്രാമത്തില്‍ എത്തിച്ച് സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയതായും ലക്ഷ്മണ്‍ സിങ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com