ഒന്നുമറിയാതെ സുഖമായി ഉറക്കം..., തൊട്ടരികില്‍ പുലി; ഒടുവില്‍- വൈറല്‍ വീഡിയോ 

വന്യജീവി സംരക്ഷണ പ്രവര്‍ത്തകയായ നേഹ പഞ്ചമിയ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്
ജനവാസകേന്ദ്രത്തില്‍ എത്തിയ പുലി തെരുവുനായയെ ആക്രമിക്കുന്ന ദൃശ്യം
ജനവാസകേന്ദ്രത്തില്‍ എത്തിയ പുലി തെരുവുനായയെ ആക്രമിക്കുന്ന ദൃശ്യം

ന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ നിരവധി വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കാട്ടാനകള്‍ ജനവാസകേന്ദ്രത്തില്‍ എത്തി ഭീതി പരത്തുന്ന സംഭവങ്ങളാണ് ഇതില്‍ അധികവും. അടുത്തകാലത്തായി പുലികളും വാര്‍ത്തകളില്‍ നിറയുന്നുണ്ട്. ഇര തേടിയാണ് പുലികള്‍ ജനവാസകേന്ദ്രത്തില്‍ എത്തുന്നത്. ഇപ്പോള്‍ ജനവാസകേന്ദ്രത്തില്‍ എത്തിയ പുലി, തെരുവുനായയെ കടിച്ചെടുത്ത് കൊണ്ട് പായുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

വന്യജീവി സംരക്ഷണ പ്രവര്‍ത്തകയായ നേഹ പഞ്ചമിയ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. അര്‍ദ്ധരാത്രിയില്‍ ജനവാസകേന്ദ്രത്തിലെത്തിയ പുലി കിടന്നുറങ്ങിയ തെരുവുനായയെ കടിച്ചെടുത്ത് കടന്നുകളയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 

ഈസമയത്ത് തൊട്ടരികില്‍ കട്ടിലില്‍ ഒരാള്‍ കിടന്നുറങ്ങുന്നതും കാണാം. ശബ്ദം കേട്ട് ഇയാള്‍ ചുറ്റിലും പരിഭ്രാന്തിയോടെ നോക്കുന്നതാണ് വീഡിയോയുടെ അവസാനം. പതുങ്ങിയെത്തിയ പുലി, ഉറങ്ങിക്കിടന്ന തെരുവുനായയെയാണ് ആക്രമിച്ചത്. നായയെ കടിച്ചെടുത്ത് പുലി കടന്നുകളയുകയായിരുന്നു. ശബ്ദം കേട്ട് തൊട്ടരികില്‍ കട്ടിലില്‍ കിടന്നിരുന്നയാള്‍ എഴുന്നേറ്റിരുന്ന് ചുറ്റിലും പരിഭ്രാന്തിയോടെ നോക്കുന്നതും കാണാം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com