535 കോടിയുമായി പോയ ട്രക്ക് നടുറോഡില്‍ ബ്രേക്ക്ഡൗണ്‍; സുരക്ഷയ്ക്കായി വന്‍ പൊലീസ് സന്നാഹം
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th May 2023 05:10 PM |
Last Updated: 18th May 2023 05:10 PM | A+A A- |

ബ്രേക്ക് ഡൗണായ ട്രക്ക്/ ട്വിറ്റര്‍
ചെന്നൈ: ചെന്നൈ റിസര്‍വ് ബാങ്ക് ആസ്ഥാനത്തുനിന്ന് വിഴുപുരത്തേക്ക് 1,070 കോടി രൂപയുമായി പോയ രണ്ട് ട്രക്കുകളില്‍ ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങി. താംബരത്തെത്തിയപ്പോഴാണ് ട്രക്കുകളില്‍ ഒന്ന് കേടായത്. വാഹനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി നൂറോളം പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചു.
ഓരോ ട്രക്കുകളിലും 535 കോടി രൂപ വീതമാണുള്ളത്.വിഴുപുരം ജില്ലയിലെ ബാങ്കുകളില്‍ വിതരണത്തിനായി കൊണ്ടുവന്ന പണമാണ് ട്രക്കുകളിലുള്ളത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ട്രക്കുകള്‍ ചെന്നൈയില്‍ നിന്ന് യാത്ര തിരിച്ചത്. യാത്രയിലുടനീളം പണത്തിന്റെ സുരക്ഷക്കായി ഒരു ഇന്‍സ്പെക്ടറും ഒരു സബ് ഇന്‍സ്പെക്ടറും അടങ്ങുന്ന 17 അംഗ പോലീസ് സംഘം ട്രക്കുകളെ അനുഗമിച്ചിരുന്നു.
ഉച്ചയ്ക്ക് ശേഷം താംബരം സാനിറ്റോറിയത്തിന് സമീപത്തെത്തിയപ്പോള്‍ ഒരു വാഹനത്തില്‍ നിന്ന് പുക ഉയരുകയും അടിയന്തരമായി വാഹനങ്ങള്‍ നിര്‍ത്തുകയുമായിരുന്നു. സുരക്ഷാകാരണങ്ങള്‍ കണക്കിലെടുത്ത് വാഹനങ്ങളെ തൊട്ടടുത്തുള്ള തംബാരത്തെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സിദ്ധയിലേക്ക് മാറ്റി.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഫുട്പാത്തില്‍ അറുത്തുമാറ്റിയ നിലയില്‍ യുവതിയുടെ തല, ഭയന്ന് നാട്ടുകാര്‍; അന്വേഷണം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ