കടുവയെ കണ്ട് പുഴയിലേക്ക് എടുത്തുചാടി, ഒറ്റക്കുതിപ്പില്‍ പിടികൂടി; വെള്ളത്തിന്റെ അടിയില്‍ 'മറിമായം', മാനിന്റെ അത്ഭുത രക്ഷപ്പെടല്‍- വീഡിയോ 

പശ്ചിമ ബംഗാളിലെ സുന്ദര്‍ബന്‍സ് ദേശീയോദ്യാനത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍
മാനിന്റെ പിന്നാലെ കുതിക്കുന്ന കടുവയുടെ ദൃശ്യം
മാനിന്റെ പിന്നാലെ കുതിക്കുന്ന കടുവയുടെ ദൃശ്യം

സിംഹം ഗിര്‍ വനത്തില്‍ മാത്രമാണ് ഉള്ളത് എന്നതുകൊണ്ട് ഇന്ത്യന്‍ കാടുകളെ ഒന്നടങ്കം ഭരിക്കുന്നത് ആരാണ് എന്ന് ചോദിച്ചാല്‍, കടുവയാണ് എന്ന് നിസംശയം ഉത്തരം പറയാന്‍ സാധിക്കും. അടുത്തിടെ പുറത്തിറങ്ങിയ സെന്‍സസ് പ്രകാരം ഇന്ത്യയിലെ കാടുകളില്‍ കടുവകളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഇന്ത്യന്‍ കാടുകളില്‍ വിലസുന്ന കടുവയുടെ ആക്രമണത്തില്‍ നിന്ന് മാന്‍ അത്ഭുതകരമായി രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. പശ്ചിമ ബംഗാളിലെ സുന്ദര്‍ബന്‍സ് ദേശീയോദ്യാനത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.പുഴത്തീരത്ത് നില്‍ക്കുകയാണ് മാന്‍ക്കൂട്ടം. ഈസമയത്ത് പതുങ്ങിയിരുന്ന കടുവയാണ് മാനുകളുടെ ഇടയിലേക്ക് ചാടിവീണത്. കടുവയെ കണ്ടതോടെ ഒരു മാന്‍ വെള്ളത്തിലേക്ക് എടുത്തുചാടി. പിന്നാലെ കുതിച്ച കടുവയുടെ ആക്രമണത്തില്‍ നിന്നാണ് മാന്‍ രക്ഷപ്പെട്ടത്.

ഒരു ഘട്ടത്തില്‍ മാനിനെ പിടികൂടി എന്ന് ഉറപ്പിച്ചതാണ്. എന്നാല്‍ വെള്ളത്തിന്റെ അടിയില്‍ എന്തോ മറിമായം സംഭവിച്ചു എന്ന് തോന്നിപ്പിക്കുന്ന വിധം വഴുതി മാറിയ മാന്‍ അതിവേഗം നീന്തി കരയ്ക്ക് കയറി. പിന്നാലെ കടുവയും നീന്തിയെങ്കിലും അതിനോടകം തന്നെ മാന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com