മുന്‍കാമുകന്റെ ഭാര്യയ്ക്ക് നേരെ ആസിഡ് ഒഴിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; 34കാരിയുടെ പ്രതികാരം, കേസ് 

മധ്യപ്രദേശില്‍ മുന്‍കാമുകന്റെ ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു. 34കാരിക്കെതിരെ പൊലീസ് കേസെടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മധ്യപ്രദേശില്‍ മുന്‍കാമുകന്റെ ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു. 34കാരിക്കെതിരെ പൊലീസ് കേസെടുത്തു. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്ന സമയത്ത് മുന്‍ കാമുകന്‍ ബലാംത്സംഗം ചെയ്തതാണ് പകയ്ക്ക് കാരണമെന്ന് യുവതി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗ്വാളിയറില്‍ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ മുന്‍ കാമുകന്റെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് കൊണ്ടുപോയതായും പൊലീസ് പറയുന്നു.

മുന്‍കാമുകന്റെ പരാതിയിലാണ് യുവതിക്കെതിരെ കേസെടുത്തത്. എന്നാല്‍ 2018ല്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്ന സമയത്ത് തന്നെ മുന്‍കാമുകന്‍ പീഡിപ്പിച്ചതായി യുവതി മൊഴി നല്‍കി. ഇതിന്റെ പ്രതികാരമായാണ് മുന്‍കാമുകന്റെ ഭാര്യയ്ക്ക് നേരെ ആസിഡ് ഒഴിച്ചതെന്നും യുവതി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com