ബംഗളൂരുവില്‍ അടിപ്പാതയില്‍ വെള്ളം കയറി; കാര്‍ മുങ്ങി യുവതി മരിച്ചു, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

കാർ വെള്ളത്തിൽ മുങ്ങി യുവതി മരിച്ചു
വെള്ളക്കെട്ടിൽ മുങ്ങി യുവതി മരിച്ചു/ ടിറ്റർ
വെള്ളക്കെട്ടിൽ മുങ്ങി യുവതി മരിച്ചു/ ടിറ്റർ

ബംഗളൂരു: ബംഗളൂരു ന​ഗരത്തിൽ നാശം വിതച്ച് കനത്ത മഴ തുടരുന്നു. നഗരത്തിലെ അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടിൽ കാർ മുങ്ങി യാത്രക്കാരി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ ഇന്‍ഫോസിസ് ജീവനക്കാരി ഭാനു രേഖ (22) ആണ് മരിച്ചത്. കർണാടക നിയമസഭയുടെ തൊട്ടടുത്തുള്ള കെ ആര്‍ സര്‍ക്കിളിലെ അടിപ്പാതയിലാണു കാറു മുങ്ങിയത്.

ദുരന്ത നിവാരണ സേനയെത്തി രക്ഷപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധി ആളുകൾ അടിപ്പാതയിൽ കുടുങ്ങിയിരുന്നു എന്നാണ് വിവരം.ഭാനുവിന്റെ കുടുംബാം​ഗങ്ങളെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി കണ്ടു. യുവതിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും മറ്റ് കുടുംബാം​ഗങ്ങൾക്ക് സൗജന്യ ചികിത്സയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

മെയ് 25 വരെ  ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ന​ഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. പലയിടത്തും മരച്ചില്ലകൾ വീണു വാഹനങ്ങൾ തകർന്നു. ​ഗതാ​ഗതക്കുരുക്കും ഉണ്ടായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com