41 വിദ്യാര്‍ഥിനികളുടെ ലൈംഗിക പീഡന പരാതി; മധുര മെഡിക്കല്‍ കോളജ് അനസ്‌തേഷ്യ വിഭാഗം മേധാവിയെ സസ്‌പെന്‍ഡ് ചെയ്തു

മധുര മെഡിക്കല്‍ കോളജിലെ ലൈംഗിക പീഡന പരാതിയില്‍ നടപടി
താഹിര്‍ ഹുസ്സൈന്‍
താഹിര്‍ ഹുസ്സൈന്‍


മധുര: മധുര മെഡിക്കല്‍ കോളജിലെ ലൈംഗിക പീഡന പരാതിയില്‍ നടപടി. അനസ്‌തേഷ്യ വിഭാഗം മേധാവി സയിദ് താഹിര്‍ ഹുസൈനെ സസ്‌പെന്‍ഡ് ചെയ്തു. 41 പെണ്‍കുട്ടികളാണ് ഇയാള്‍ക്കെതിരെ ലൈംഗിക അതിക്രമ പരാതി നല്‍കിയത്.

നിരവധി ആരോപണങ്ങള്‍ സയിദ് താഹിര്‍ ഹുസൈനെതിരെ ഉയര്‍ന്നുവന്നതോടെ മാനേജ്‌മെന്റ് അന്വേഷണ കമ്മിഷനെ  നിയോഗിച്ചു. കമ്മിഷന്‍ മുന്‍പാകെ 41 പേര്‍ പരാതി നല്‍കി. ഇവരില്‍ 18 പേര്‍ കോളജിലെ വിദ്യര്‍ഥിനികളാണ്. ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ പോലും അശ്ശീല ചുവയോടെ സംസാരിച്ചുവെന്നു പരാതിക്കാര്‍ പറയുന്നു. സയിദ് താഹിര്‍ ഹുസൈനെതിരെ കമ്മിഷന്‍ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു.

ഇതേതുടര്‍ന്നാണ് സയിദ് താഹിര്‍ ഹുസൈനെ സസ്‌പെന്‍ഡ് ചെയ്തത്. ഇക്കാര്യം കോളജ് മേധാവി രത്‌നവേലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നേരത്തെയും സയിദ് താഹിര്‍ ഹുസൈനെതിരെ ഇത്തരത്തില്‍ ആരോപണമുണ്ടായിട്ടുണ്ട്. 2017ല്‍ 27 പേര്‍ പരാതി നല്‍കിയിരുന്നു. അന്ന് സയിദിനെതിരെ നടപടിയെടുത്തില്ല. പരാതികള്‍ വ്യാജമാണെന്ന് സയിദ് പറയുന്നു. മെഡിക്കല്‍ അസോസിയേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഇഷ്ടപ്പെടാത്തവരാണു പരാതിക്ക് പിന്നില്‍ എന്നാണ് സയിദ് പറയുന്നത്. അതേസമയം, വിഷയത്തില്‍ ഇതുവരെ കോളജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com