കുത്തിയൊലിച്ചൊഴുകുന്ന അഴുക്കുചാലില്‍ വീണു, 32 കാരന്റെ മൃതദേഹം അഞ്ചുകിലോമീറ്റര്‍ അകലെ; ബംഗളൂരുവില്‍ വീണ്ടും മരണം - വീഡിയോ 

കനത്തമഴയെ തുടര്‍ന്ന് കുത്തിയൊലിച്ചൊഴുകുന്ന അഴുക്കുചാലില്‍ 32കാരന്‍ മുങ്ങിമരിച്ചു
യുവാവ് ഒലിച്ചുപോയ ബംഗളൂരുവിലെ അഴുക്കുചാല്‍, എഎന്‍ഐ
യുവാവ് ഒലിച്ചുപോയ ബംഗളൂരുവിലെ അഴുക്കുചാല്‍, എഎന്‍ഐ

ബംഗളൂരു: കനത്തമഴയെ തുടര്‍ന്ന് കുത്തിയൊലിച്ചൊഴുകുന്ന അഴുക്കുചാലില്‍ 32കാരന്‍ മുങ്ങിമരിച്ചു. കാല്‍ തെന്നി അഴുക്കുചാലില്‍ വീണ 32കാരന്‍ ഒലിച്ചുപോകുകയായിരുന്നു. അഞ്ചുകിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ലോകേഷ് എന്ന യുവാവ് ആണ് മരിച്ചത്.

ബംഗളൂരുവിലാണ് സംഭവം. കഴിഞ്ഞദിവസം കനത്തമഴയെ തുടര്‍ന്ന്് അണ്ടര്‍പാസില്‍ വെള്ളം നിറഞ്ഞ് കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ കുടുങ്ങി 23കാരി മരിച്ചതിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് മറ്റൊരു സംഭവം നഗരത്തില്‍ നടന്നത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അഴുക്കുചാലില്‍ മഴവെള്ളം കുത്തിയൊലിച്ച് ഒഴുകുമ്പോള്‍ ആഴം നോക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് അപകടം സംഭവിച്ചതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പൊലീസിന്റെ ആരോപണം ലോകേഷിന്റെ കുടുംബം നിഷേധിച്ചു. കാല്‍ തെന്നി ലോകേഷ് അഴുക്കുചാലില്‍ വീഴുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ വാദം. കെമ്പപുര അഗ്രഹാര മേഖലയില്‍ വച്ച് അഴുക്കുചാലില്‍ വീണ യുവാവിന്റെ മൃതദേഹം അഞ്ചുകിലോമീറ്റര്‍ അകലെ മൈസൂരു റോഡില്‍ ബയതരായണപുര പ്രദേശത്ത് നിന്നാണ് കണ്ടെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com