ഇഎംഐ മുടങ്ങിയതിന്റെ പേരില്‍ റിക്കവറി ഏജന്റുമാരെ വച്ച് കാര്‍ പിടിച്ചെടുക്കാനാവില്ല: ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th May 2023 01:00 PM  |  

Last Updated: 25th May 2023 01:00 PM  |   A+A-   |  

COURT

പ്രതീകാത്മക ചിത്രം

 

പട്‌ന: വായ്പയുടെ പ്രതിമാസ ഗഡു (ഇഎംഐ) മുടങ്ങിയതിന്റെ പേരില്‍ ബാങ്കുകള്‍ക്ക് റിക്കവറി ഏജന്റുമാരെ വച്ച് കാര്‍ പിടിച്ചെടുക്കാനാവില്ലെന്ന് പട്‌ന ഹൈക്കോടതി. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് ജീവിക്കാനും ഉപജീവനത്തിനുമുള്ള മൗലിക അവകാശത്തിന്റെ ലംഘനമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും നിയോഗിച്ച റിക്കവറി ഏജന്റുമാര്‍ വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് രാജീവ് പ്രസാദിന്റെ ഉത്തരവ്. ഇഎംഐയില്‍ കുടിശ്ശിക വരുത്തിയാല്‍ റിക്കവറി ഏജന്റുമാരെ വച്ച് ബാങ്കുകള്‍ക്ക് വാഹനം പിടിച്ചെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരത്തില്‍ വാഹനം പിടിച്ചെടുത്ത റിക്കവറി ഏജന്റുമാര്‍ക്കെതിരെ നിയമ നടപടിയെടുക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കി.

ജാമ്യവസ്തു പിടിച്ചെടുക്കുന്നതിനുള്ള നിയമപരമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചു മാത്രമേ ബാങ്കുകള്‍ക്ക് വായ്പാ തുക തിരിച്ചുപിടിക്കാനാവൂ. നിയമത്തിലെ ഈ വകുപ്പുകളാണ് ജാമ്യവസ്തു പിടിച്ചെടുക്കാന്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അധികാരം നല്‍കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കിടിലന്‍ ബിസിനസ് ഐഡിയ..., രണ്ടായിരത്തിന്റെ നോട്ട് തന്നാല്‍ 2100 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങാം; വൈറലായി പരസ്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ