കുനോയിൽ രണ്ട് ചീറ്റ കുഞ്ഞുങ്ങൾ കൂടി ചത്തു; അവശേഷിക്കുന്നത് ഒരെണ്ണം കൂടി

രണ്ടു ദിവസത്തിനുള്ളിൽ മരിക്കുന്ന കുഞ്ഞുങ്ങളുടെ  എണ്ണം മൂന്നായി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഭോപാൽ; മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ രണ്ടു ചീറ്റ കുഞ്ഞുങ്ങള്‍ കൂടി ചത്തു. നമീബിയയിൽ നിന്നെത്തിച്ച ജ്വാല എന്ന ചീറ്റയുടെ രണ്ടുമാസം പ്രായമുള്ള കുഞ്ഞുങ്ങളാണ് ചത്തത്. ഇതോടെ രണ്ടു ദിവസത്തിനുള്ളിൽ മരിക്കുന്ന കുഞ്ഞുങ്ങളുടെ  എണ്ണം മൂന്നായി. ചൊവ്വാഴ്ച ഒരു കുഞ്ഞ് ചത്തിരുന്നു. 

ദേശീയോദ്യാനത്തില്‍ 46 മുതൽ 47 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെടുന്നത്. ഇതേതുടർന്ന് ചീറ്റക്കുഞ്ഞുങ്ങളുടെ ആരോഗ്യം മോശമാകുകയായിരുന്നു. ​ഗുരുതരാവസ്ഥയിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് കുഞ്ഞുങ്ങൾ ചത്തത്. 23ന് തന്നെയാണ് രണ്ട് കുഞ്ഞുങ്ങളും ചത്തത് എങ്കിലും ഇപ്പോഴാണ് വാർത്ത പുറത്തുവിട്ടത്. 

അവശേഷിക്കുന്ന നാലാമത്തെ ചീറ്റ കുഞ്ഞ് പാൽപൂരിലെ വെറ്റിനറി ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനെ നിരീക്ഷിക്കുന്നതിനായി നമീബിയയിലേയും ദക്ഷിണാഫ്രിക്കയിലേയും വിദഗ്ധരുമായി ബന്ധപ്പെടുന്നുണ്ട്. കൂട്ടത്തിലുണ്ടായിരുന്ന ജ്വാല മാർച്ച് അവസാനത്തോടെയാണ് പ്രസവിക്കുന്നത്. 

പ്രോജക്ട് ചീറ്റയുടെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബര്‍ 17നായിരുന്നു എട്ടു ചീറ്റകളെ കുനോയിലെത്തിച്ചത്. ഇതിനിടെ മൂന്നു ചീറ്റകള്‍ ചത്തു. കുനോയില്‍ എത്തിച്ച ആദ്യ ബാച്ചില്‍ എട്ടു ചീറ്റകളും രണ്ടാം ബാച്ചില്‍ 12 ചീറ്റകളും ഉണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com