'സ്നേഹം എല്ലാത്തിനേയും കീഴടക്കും'; ക്ഷേത്രത്തിൽ വിവാഹിതരായി സ്വവർ​ഗാനുരാ​ഗികൾ

കൊൽക്കത്തയിൽ വിവാഹിതരാകുന്ന മൂന്നാമത്തെ ജോഡി സ്വവർഗാനുരാഗികളാണ് ഇരുവരും
മൗസുമി ദത്ത, മൗമിത മജുംദർ/ ടെലിവിഷൻ സ്ക്രീൻഷോട്ട്
മൗസുമി ദത്ത, മൗമിത മജുംദർ/ ടെലിവിഷൻ സ്ക്രീൻഷോട്ട്

കൊൽക്കത്ത: പരമ്പരാ​ഗത ആചാരങ്ങളോടു കൂടി വിവാഹതരായി സ്വവർഗാനുരാ​ഗികളായ യുവതികൾ. മൗസുമി ദത്തയും മൗമിത മജുംദറുമാണ് കൊൽക്കത്തയിലെ ഷോവബസാറിലെ ഭൂത്‌നാഥ് ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായത്. സിന്ദൂരമണിയിക്കുന്നതടക്കമുള്ള ചടങ്ങുകൾ ഇരുവരും നടത്തി. കൊൽക്കത്തയിൽ വിവാഹിതരാകുന്ന മൂന്നാമത്തെ ജോഡി സ്വവർ​ഗാനുരാ​ഗികളാണ് ഇരുവരും.

"സ്നേഹം സ്നേഹമാണ്. സ്നേഹം എല്ലാത്തിനെയും കീഴടക്കുന്നു. നമുക്ക് എല്ലാം കൊണ്ടും ഇഷ്ടപ്പെടാനാവുന്ന വ്യക്തികളെ കണ്ടെത്തുക, അവരുമായി ഹൃദയബന്ധം സ്ഥാപിക്കുക, അത് നിലനിർത്തുക എന്നതാണ് പ്രധാനം" എന്നാണ് മൗസുമിയും മൗമിതയും വിവാഹത്തെ കുറിച്ച് പ്രതികരിച്ചത്. 

ആദ്യം വിവാഹം രഹസ്യമാക്കി വെക്കാമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ വിവാഹത്തിന് എൻജിബിടിക്യു കമ്മ്യൂണിറ്റിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെ വിവാഹ വാർത്ത പരസ്യമാക്കുകയായിരുന്നു. നിലവിൽ ഇരുവരും കൊൽക്കത്തയിലാണ് താമസം.

സ്‌നേഹമുള്ളിടത്ത് വിവേചനം ഉണ്ടാകില്ല. സമൂഹം എന്തു പറയുന്നു എന്നതിലല്ല. സന്തോഷം തരുന്നവരുടെ കൂടെയായിരിക്കണം ജീവിക്കുക എന്നത് നമ്മുടെ തീരുമാനമായിരിക്കണമെന്നും അത് ജീവിതത്തിൽ പ്രധാനമാണെന്നും ഇവർ പറയുന്നു. ഇന്ത്യയിൽ സ്വവർ​ഗാനുരാ​ഗം ക്രിമിനൽ കുറ്റമല്ലാതാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ നിയമപരമായ അം​ഗീകാരം ലഭിച്ചിട്ടില്ല. അതും സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com