ധനകാര്യവും സിദ്ധരാമയ്യയ്ക്ക്; ആഭ്യന്തരം ജി പരമേശ്വര, ശിവകുമാറിന് ജലസേചനം, നഗരവികസനം വകുപ്പുകള്‍

ആഭ്യന്തരം ജി പരമേശ്വരയ്ക്ക് നല്‍കിയപ്പോള്‍ വ്യവസായം എം ബി പാട്ടീലിനാണ് നല്‍കിയിരിക്കുന്നത്. 
സിദ്ധരാമയ്യയും ശിവകുമാറും/ പിടിഐ
സിദ്ധരാമയ്യയും ശിവകുമാറും/ പിടിഐ

ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിമാര്‍ക്ക് വകുപ്പുകളായി. ധനകാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ആണ് നല്‍കാനാണ് തീരുമാനം. ജലസേചനം, ബംഗളുരു നഗര വികസനം തുടങ്ങിയ വകുപ്പുകള്‍ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് നല്‍കും. ആഭ്യന്തരം ജി പരമേശ്വരയ്ക്ക് നല്‍കിയപ്പോള്‍ വ്യവസായം എം ബി പാട്ടീലിനാണ് നല്‍കിയിരിക്കുന്നത്. 

കൃഷ്ണ ബൈര ഗൗഡ റവന്യൂ വകുപ്പും, മൈനിങ് & ജിയോളജി- എസ് എസ് മല്ലികാര്‍ജുന്‍ എന്നിവര്‍ക്ക് നല്‍കിയപ്പോള്‍ ഏക വനിതാമന്ത്രിയായി ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ക്ക് വനിതാ ശിശുക്ഷേമ വകുപ്പും നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസം-മധു ബംഗാരപ്പയ്ക്കും ന്യൂനപക്ഷം- സമീര്‍ അഹമ്മദ് ഖാന്‍, ആരോഗ്യം- കുടുംബക്ഷേമം-ദിനേശ് ഗുണ്ടുറാവു എന്നിവര്‍ക്കുമാണ് വിഭജിച്ചു നല്‍കിയിട്ടുള്ളത്. പ്രധാന വകുപ്പുകള്‍ പലതും മുഖ്യമന്ത്രിയുടെ കൈകളിലാണ്. 

ഡികെ ശിവകുമാറും സിദ്ധരാമയ്യയും ആവശ്യപ്പെട്ട ജാതി സമവാക്യങ്ങള്‍ കൃത്യം പാലിച്ചാണ് മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങള്‍ക്ക് തുല്യ പ്രാതിനിധ്യമാണ് മന്ത്രിസഭയില്‍.ഏഴംഗങ്ങള്‍ വീതം ഈ രണ്ട് വിഭാഗങ്ങളില്‍ നിന്നുമുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം ആറ് പിന്നാക്ക വിഭാഗക്കാര്‍ മന്ത്രിസഭയിലുണ്ട്. ദളിത് വിഭാഗത്തില്‍ നിന്ന് ആറ് പേരും എസ്ടി വിഭാഗത്തില്‍ നിന്ന് മൂന്ന് പേര്‍ വീതവുമുണ്ട്. മുസ്ലിം വിഭാഗത്തില്‍ നിന്ന് രണ്ട് പേരാണ് മന്ത്രിസഭയിലുള്ളത്. കൂടാതെ സ്പീക്കര്‍ പദവിയും മുസ്ലിം വിഭാഗത്തിനാണ്. അങ്ങനെ അഹിന്ദ മത, സമുദായങ്ങളില്‍ നിന്ന് 17 പേരാണ് മന്ത്രിസഭയില്‍. ബ്രാഹ്മണ, ജെയിന്‍, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്ന് ഓരോരുത്തരും മന്ത്രിസഭയിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com