ഉദ്ഘാടനത്തിന് പിന്നാലെ പുതിയ പാര്‍ലമെന്റ് വളയാന്‍ ഗുസ്തി താരങ്ങള്‍; ഡല്‍ഹിയില്‍ കനത്ത സുരക്ഷ; കര്‍ഷക നേതാക്കള്‍ കസ്റ്റഡിയില്‍

സമരക്കാര്‍ക്ക് പിന്തുണ അര്‍പ്പിക്കാനെത്തിയ കര്‍ഷക നേതാക്കളെ അംബാല അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റിന് മുന്നില്‍ രാവിലെ പതിനൊന്നരയോടെ സമരം നടത്തുമെന്ന് ഗുസ്തി താരങ്ങള്‍. 'സമാധാനപരമായാണ് ഞങ്ങള്‍ മാര്‍ച്ച് നടത്തുന്നത്. പൊലീസ് ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്. ഞങ്ങളും ഈ രാജ്യത്തെ പൗരന്മരാണ്'. ഗുസ്തി താരം ബജ്ങംഗ് പുനിയ പറഞ്ഞു. സമരക്കാര്‍ക്ക് പിന്തുണ അര്‍പ്പിക്കാനെത്തിയ കര്‍ഷക നേതാക്കളെ അംബാല അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. പ്രതിഷേധം കണക്കിലെടുത്ത് രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനു പിന്നാലെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുടെ പ്രതിഷേധ പരിപാടി കണക്കിലെടുത്ത് ഔട്ടര്‍ ഡല്‍ഹിയില്‍ താത്ക്കാലിക ജയില്‍ സ്ഥാപിക്കാനൊരുങ്ങി ഡല്‍ഹി പൊലീസ്. ലൈംഗികാതിക്രമത്തില്‍ ബ്രിജ്ഭൂഷണ്‍ സിങിനെതിരെ നടപടിയാവശ്യപ്പെട്ട് സമരരംഗത്തുള്ള ഗുസ്തി താരങ്ങള്‍ പാര്‍ലമെന്റ് മാര്‍ച്ച് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലാണ് ഗുസ്തി താരങ്ങളുടെ പ്രതിഷേധപരിപാടിയായ 'മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത്' നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച വിവിധ സംസ്ഥാനങ്ങളിലെ ഖാപ് പഞ്ചായത്തുകള്‍ ഇവിടേക്ക് എത്തിച്ചേരുമെന്ന് അറിയിച്ചിരുന്നു.

'പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി' പ്രവര്‍ത്തകരെ അംബാല അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. ഹരിയാനയില്‍ നിന്ന് നിരവധി പേര്‍ സിംഘ് അതിര്‍ത്തി വഴി തലസ്ഥാനത്ത് പ്രവേശിക്കാന്‍ ശ്രമിച്ചേക്കുമെന്നതിനാല്‍ സ്ഥലത്ത് കര്‍ശന നിയന്ത്രണങ്ങളുണ്ട്. കൂടാതെ തിക്രി അതിര്‍ത്തിയിലും പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു.

ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഗുര്‍ണം സിങ് ചരുണിയെ അംബാലയില്‍ വച്ച് പൊലീസ് തടവിലാക്കി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകര്‍ ഞായറാഴ്ച രാവിലെ 10.30-ഓടെ ഗാസിയാബാദ് അതിര്‍ത്തിയില്‍ താരങ്ങള്‍ക്ക് പിന്തുണയുമായി അണിനിരക്കും. ഇവര്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കുമെന്നും കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'എന്താണിത്?; പുതിയ പാര്‍ലമെന്റ് മന്ദിരമോ, ശവപ്പെട്ടിയോ?'; വിവാദം സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com