ഡല്‍ഹി മദ്യനയ അഴിമതി; ജാമ്യാപേക്ഷ തള്ളി, സിസോദിയ സുപ്രീം കോടതിയിലേക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th May 2023 11:50 AM |
Last Updated: 30th May 2023 11:50 AM | A+A A- |

മനീഷ് സിസോദിയ/എഎഫ്പി
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സിസോദിയയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതര സ്വഭാവമുള്ളതാണെന്ന് ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മ പറഞ്ഞു.
സിസോദിയ ഏറെ സ്വാധീനമുള്ളയാളാണെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി ചൂണ്ടിക്കാട്ടി. ജാമ്യം നല്‍കിയാല്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെടാന്‍ ഇടയുണ്ടെന്ന് കോടതി വിലയിരുത്തി.
ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സിസോദിയയോട് അടുപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചു.
ചില കമ്പനികള്‍ക്ക് അനുകൂലമായ വിധത്തില്‍ സിസോദിയ മദ്യനയം രൂപീകരിച്ചെന്നാണ് സിബിഐ പറയുന്നത്. തെളിവുകള്‍ മായ്ക്കുന്നതിന്റെ ഭാഗമായി സിസോദിയ രണ്ടു ഫോണുകള്‍ നശിപ്പിച്ചെന്നും ഇക്കാര്യം അദ്ദേഹം ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായും സിബിഐ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
രണ്ടാം മോദി സർക്കാരിന്റെ നാലാം വാർഷികം ഇന്ന്; മഹാ ജനസമ്പർക്ക അഭിയാൻ, 50 റാലികൾ; ആഘോഷിക്കാൻ ബിജെപി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ