ഇയര്‍ഫോണിന്റെ അമിത ഉപയോഗം; 18കാരന്റെ കേൾവി നഷ്ടപ്പെട്ടു

ചെയ്‌ത രണ്ട് ശസ്ത്രക്രിയകളും വിജയിച്ചില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഇയര്‍ഫോണിന്റെ അമിത ഉപയോഗത്തെ തുടര്‍ന്ന് 18കാരന്റെ കേൾവി ശ‌ക്തി നഷ്ടപ്പെട്ടു. ഗോരാഖ്പൂര്‍ സ്വദേശി പ്രിന്‍സിനാണ് ഈ ദുരവസ്ഥയുണ്ടായത്. പാട്ട് കേൾക്കാനായി മണിക്കൂറുകളോളം ഇയര്‍ഫോണ്‍ ഉപയോഗിക്കുന്ന ശീലം പ്രിൻസിനുണ്ടായിരുന്നു. ഇതേ തുടർന്നു ചെവിയില്‍ അണുബാധ ഉണ്ടാവുകയും ചെവിയിൽ നിന്നും വെള്ളമിറങ്ങാൻ തുടങ്ങുകയും ചെയ്‌തു. 

രണ്ട് തവണ മാസ്‌റ്റോയിഡ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ആദ്യത്തെ ശസ്ത്ക്രിയ വിജയിച്ചില്ല. മറ്റൊന്ന് കേള്‍വി ശക്തിയെ ഗുരുതരമായി ബാധിച്ചു. തുടർന്ന്  ഓസിക്കുലോപ്ലാസ്റ്റിയോടു കൂടിയ മാസ്റ്റോഡെക്ടമി ശസ്ത്രക്രിയ വഴി പ്രിൻസിന് കേൾവി കിട്ടിത്തുടങ്ങിയെന്ന് ഡോക്ടർമാർ പറഞ്ഞു. കൗമാരക്കാര്‍ക്കിടയില്‍ ഇയര്‍ഫോണ്‍ ഉപയോഗം കൂടി വരികയാണ്. പാട്ടു കേള്‍ക്കാനും ഗെയിം കളിക്കാനുമായി മണിക്കൂറുകളോളം കുട്ടികള്‍ ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നു.

ഇത്തരത്തില്‍ ഇയര്‍ഫോണ്‍ മണിക്കൂറുകളോളം ഉപയോഗിക്കുന്നതു കൊണ്ട് ചെവിക്കുള്ളില്‍ ഈര്‍പ്പം തങ്ങി നില്‍ക്കുകയും ഇത് ഗുരുതരമായ അണിബാധയുണ്ടാക്കാന്‍ കാരണമാവുകയും ചെയ്യും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com