അന്വേഷണം തീരുംവരെ കാക്കൂ, ഞങ്ങള്‍ ഒപ്പമുണ്ട്; താരങ്ങളോട് കായികമന്ത്രി

ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ചരണ്‍ സിങിന് എതിരായ താരങ്ങളുടെ സമരത്തില്‍ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍
അനുരാഗ് ഠാക്കൂര്‍/എഎന്‍ഐ ട്വിറ്റര്‍
അനുരാഗ് ഠാക്കൂര്‍/എഎന്‍ഐ ട്വിറ്റര്‍

ന്യൂഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ചരണ്‍ സിങിന് എതിരായ താരങ്ങളുടെ സമരത്തില്‍ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍. പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ താരങ്ങള്‍ കാത്തിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണിന് എതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാന്‍ തീരുമാനിച്ച താരങ്ങളുടെ നിലപാടിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. 

'ഡല്‍ഹി പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ ഗുസ്തി താരങ്ങള്‍ കാത്തിരിക്കണം. കായിക മേഖലയ്ക്ക് ഹാനികരമായ ഒരു നടപടിയും സ്വീകരിക്കരുത്. ഞങ്ങള്‍ എല്ലാവരും കായിക മേഖലയ്ക്കും കായിക താരങ്ങള്‍ക്കും അനുകൂലമാണ്' മന്ത്രി പറഞ്ഞു. 

നേരത്തെയും സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഠാക്കൂര്‍ രംഗത്തവന്നിരുന്നു. അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ കേട്ടു. ഒളിമ്പിക്‌സ് അസോസിയേഷന്റെ കീഴില്‍ റസിലിങ് ഫെഡറേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താനായി അഡ്‌ഹോഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ബ്രിജ് ഭൂഷണ്‍ രംഗത്തെത്തി. ഉന്നയിച്ച ആരോപണത്തില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ താന്‍ അറസ്റ്റ് ചെയ്യപ്പെടുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെഡലുകള്‍ ഒഴുക്കാനാണ് അവര്‍ ഹരിദ്വാറിലെത്തിയതെങ്കില്‍ എന്തിനാണവര്‍ അത് കര്‍ഷക നേതാക്കളുടെ കൈയില്‍ കൊടുത്തത്. അത് അവരുടെ നാടകമാണ്. മെഡലുകള്‍ ഒഴുക്കിയാല്‍ തന്നെ തൂക്കിലേറ്റാനാവില്ല. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തനിക്കെതിരെ ഒരു കുറ്റമെങ്കിലും തെളിഞ്ഞാല്‍ ആത്മഹത്യ ചെയ്യാന്‍ തയ്യാറാണ്. തെളിവുണ്ടെങ്കില്‍ അത് കോടതിയില്‍ നല്‍കൂ എന്നും ബ്രിജ്ഭൂഷണ്‍ പറഞ്ഞു. അയോധ്യയിലെ പൊതുപരിപാടിക്കിടെയായിരുന്നു ബ്രിജ്ഭൂഷന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com