ചോക്ലേറ്റ് നല്‍കി അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കഴുത്തറുത്ത് കൊന്നു; പ്രതിക്കായി തെരച്ചില്‍

പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി പൊലീസ് പറഞ്ഞു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭുവനേശ്വര്‍:  ഒഡിഷയിലെ ഭുവനേശ്വറിലെ ചേരിയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കഴുത്തറുത്ത് കൊലപ്പെടുത്തി. എയര്‍ഫീല്‍ഡ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ സുന്ദര്‍പദ ഏരിയയിലെ കേല സാഹിയിലാണ് സംഭവം. കൃത്യം നടത്തിയതിന് ശേഷം പ്രതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി പൊലീസ് പറഞ്ഞു.

പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് പ്രതി ചോക്ലേറ്റു വാങ്ങിത്തരാമെന്ന് പറഞ്ഞ് അടുത്തുള്ള കടയില്‍ പെണ്‍കുട്ടിയുമായി എത്തുകയും തിരികെ പോവുകയും ചെയ്തു. തിരികെ വീട്ടിലെത്തിയതിന് ശേഷമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഇയാള്‍ ഈ ചേരിയില്‍ തന്നെ താമസിക്കുന്ന ആളായതിനാല്‍ പെണ്‍കുട്ടി ഒപ്പം പോവുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

മാതാപിതാക്കള്‍ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ കുട്ടിയെ വീട്ടില്‍ കാണാതെ വന്നോഴാണ് അന്വേഷിച്ചത്. പിന്നീട് കട്ടിലിനടിയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.  തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. 

പ്രതി കടയില്‍ കുട്ടിയുമായി ചോക്ലേറ്റ് വാങ്ങാന്‍ വന്നതായി കടയുടമ പൊലീസിനോട് പറഞ്ഞു. ഒരാള്‍ കുട്ടിയുടെ വീട്ടിലേക്ക് കയറിപ്പോകുന്നതും തിരികെ വരുന്നതും കണ്ടതായി സമീപത്തുള്ളവരും പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ പ്രതി ഒറ്റക്കാണ് കുറ്റകൃത്യം ചെയ്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com