ഇത്തവണയും പതിവ് തെറ്റിച്ചില്ല, ദീപാവലി സൈനികര്‍ക്കൊപ്പം, ഹിമാചലിൽ മോദിയുടെ ആഘോഷം; ചിത്രങ്ങള്‍

സൈനീക വേഷത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തുന്നതും ചിത്രങ്ങളിലുണ്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചലില്‍ /എക്‌സ്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചലില്‍ /എക്‌സ്

സിംല:സൈനീകര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചല്‍ പ്രദേശിലെ ലെപ്ചയിലെത്തി. എല്ലാവര്‍ഷവും ദീപാവലി ആഘോഷിക്കാന്‍ മോദി ഏതെങ്കിലും സൈനീക കേന്ദ്രങ്ങളിലെത്താറുണ്ട്. സൈനീക വേഷത്തില്‍ സുരക്ഷാ ഉദ്യോസ്ഥര്‍ക്കൊപ്പം നില്‍ക്കുന്നതിന്റെ ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവെക്കാറുണ്ട്. ഹിമാചല്‍ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ മോദി എക്‌സില്‍ പോസ്റ്റ് ചെയ്തു. 

സൈനീക വേഷത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തുന്നതും ചിത്രങ്ങളിലുണ്ട്. ദീപാവലി ആഘോഷിക്കുന്ന രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രധാനമന്ത്രി തന്റെ ആശംസ അറിയിച്ചു. എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ നേരുന്നു. ഈ ആഘോഷം എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും ആരോഗ്യവും നല്‍കട്ടെ, മോദി എക്‌സില്‍ കുറിച്ചു. 

പ്രധാനമന്ത്രി പദത്തിലെത്തിത് മുതല്‍ ദീപാവലി ദിനത്തില്‍ അതിര്‍ത്തി മേഖലകളില്‍ എത്തി സുരക്ഷാസേനയ്‌ക്കൊപ്പം മോദി ദീപാവലി ആഘോഷിക്കാറുണ്ട്. സന്ദര്‍ശന വേളയില്‍ സൈനീകരുമായി അദ്ദേഹം ആശയവിനിമയം നടത്താറുണ്ട്. ബിജെപി അധികാരത്തില്‍ വന്നയുടന്‍ 2014ല്‍ ദീപാവലി ദിനത്തില്‍ പ്രധാനമന്ത്രി സിയാച്ചിന്‍ സന്ദര്‍ശിച്ചിരുന്നു.

2015ല്‍ പഞ്ചാബിലെ അതിര്‍ത്തിയിലായിരുന്നു. അടുത്ത വര്‍ഷം ഹിമാചല്‍ പ്രദേശിലെ ചൈന അതിര്‍ത്തിക്കടുത്തായിരുന്നു. 2017ല്‍ കശ്മീരിലെ ഗുരെസ് സെക്ടറിലായിരുന്നു. 2018 ലെ ദീപാവലി ദിനത്തില്‍ ഉത്തരാഖണ്ഡിലെ ഹര്‍സിലിലായിരുന്നു. അടുത്ത വര്‍ഷം ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള രജൗരിയിലും മോദി എത്തി. 2020 ലെ ദീപാവലി ദിനത്തില്‍ പ്രധാനമന്ത്രി ജയ്‌സാല്‍മീറിലെ ലോംഗേവാലയും അതിനു ശേഷമുള്ള വര്‍ഷം ജമ്മു കശ്മീരിലെ നൗഷേരയും സന്ദര്‍ശിച്ചു. കഴിഞ്ഞ വര്‍ഷത്തെ ദീപാവലിയില്‍ കാര്‍ഗില്‍ സൈനികര്‍ക്കൊപ്പമായിരുന്നു മോദി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com