ഛത്രപതി ശിവജിയുടെ 'പുലിനഖം' ഇന്ത്യയിലേക്ക് മടങ്ങിവരുന്നു; മഹാരാഷ്ട്ര മന്ത്രി ലണ്ടനിലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st October 2023 03:40 PM  |  

Last Updated: 01st October 2023 03:40 PM  |   A+A-   |  

shivaji

ചിത്രം: എക്‌സ്

 

മുംബൈ: ഛത്രപതി ശിവജിയുടെ ആയുധമായിരുന്ന പുലിനഖം ബ്രിട്ടണില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിക്കും. നവംബറില്‍ ലണ്ടനിലെ മ്യൂസിയത്തില്‍നിന്ന് പുലിനഖം മഹാരാഷ്ട്രയില്‍ എത്തിക്കുമെന്ന് മഹാരാഷ്ട്ര സാംസ്‌കാരിക മന്ത്രി സുധിര്‍ മുഗന്‍തിവാര്‍ അറിയിച്ചു.

ലണ്ടനിലെ വിക്ടോറിയ ആന്റ് ആല്‍ബര്‍ട്ട് മ്യൂസിയത്തിലാണ് പുലിനഖം മൂന്നു വര്‍ഷമായുള്ളത്. മ്യൂസിയവുമായി ആയുധം വീണ്ടെടുക്കാനുള്ള കരാറില്‍ ഒപ്പുവയ്ക്കുന്നതിനു മന്ത്രി ചൊവ്വാഴ്ച ലണ്ടനിലെത്തും. 

1659ല്‍ ബീജാപൂര്‍ സുല്‍ത്താനേറ്റിനെ പരാജയപ്പെടുത്താനായി ഛത്രപതി ശിവജി ഉപയോഗിച്ചിരുന്ന ആയുധമാണ് ഈ പുലിനഖം. ഛത്രപതി ശിവജിയുടെ കിരീടധാരണത്തിന്റെ 350-ാം വാര്‍ഷികമാണ് ഈ വര്‍ഷം. പുലിനഖമെത്തിച്ച ശേഷം ദക്ഷിണ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് മ്യൂസിയത്തിലാണ് സൂക്ഷിക്കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ  തുര്‍ക്കി പാര്‍ലമെന്റിന് മുന്നില്‍ ഭീകരാക്രമണം; ചാവേര്‍ സ്‌ഫോടനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ