സമുദ്രാതിര്‍ത്തി ലംഘിച്ചു; 27 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ അറസ്റ്റില്‍

രാമനാഥപുരത്ത് മത്സ്യത്തൊഴിലാളികള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഏഴായിരത്തോളം മത്സ്യത്തൊഴിലാളികള്‍ ജോലി നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് 27 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. പിടിയിലായവരുടെ അഞ്ച് ബോട്ടുകള്‍ പിടിച്ചെടുത്തു. തമിഴ്‌നാട്ടിലെ രാമനാഥപുരം സ്വദേശികളായ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ കടലില്‍ മാന്നാറിലും ജാഫ്‌നയിലെ ഡെല്‍ഫ്, കച്ചത്തീവ് ദ്വീപുകള്‍ക്ക് സമീപത്തായും മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് പിടിയിലാവുന്നത്. 

രാമനാഥപുരത്ത് മത്സ്യത്തൊഴിലാളികള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഏഴായിരത്തോളം മത്സ്യത്തൊഴിലാളികള്‍ ജോലി നിര്‍ത്തിവെച്ചിരിക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്താനുള്ള ആലോചനയിലാണ്. 

ഇതിനിടെ കേന്ദ്ര ഫിഷറീസ് സഹമന്ത്രി എല്‍ മുരുകന്‍ പ്രതിസന്ധി പരിഹരിക്കുമെന്ന് ഉറപ്പുനല്‍കുകയും സമരം അവസാനിപ്പിക്കാന്‍ മത്സ്യത്തൊഴിലാളികളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 15,000 പേരുടെ ജീവിതത്തെ സമരം നേരിട്ട് ബാധിക്കുമെന്ന് മത്സ്യത്തൊഴിലാളികള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com