ബംഗളൂരു സ്വകാര്യ ബസ് ഡിപ്പോയില്‍ വന്‍ തീപിടിത്തം; 40 ബസുകള്‍ കത്തിനശിച്ചു; വീഡിയോ

ബംഗളൂരുവിലെ വീരഭദ്ര നഗറിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്.
ബംഗളൂരു ബസ് ഡിപ്പോയിലുണ്ടായ തീപിടിത്തം
ബംഗളൂരു ബസ് ഡിപ്പോയിലുണ്ടായ തീപിടിത്തം

ബംഗളൂരു: ബംഗളൂരുവില്‍ വന്‍ തീപിടിത്തം. വീരഭദ്ര നഗറിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഡിപ്പോയിലുണ്ടായിരുന്ന നാല്‍പ്പോതോളം ബസുകള്‍ക്ക് തീപിടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

തീ നിയന്ത്രണവിധേയമാക്കിയതായി ഫയര്‍ഫോഴ്‌സ് അറിയിച്ചു.ഗ്യാരേജില്‍ നിര്‍ത്തിയിട്ട ബസില്‍ നിന്നാണ് ആദ്യം തീപടര്‍ന്നത്. തുടര്‍ന്ന് അവിടെ അറ്റകുറ്റപ്പണികള്‍ക്ക് നിര്‍ത്തിയിട്ടിരുന്ന ബസിലേക്ക് തീപടിച്ചു. അതിനുശേഷം അവിടെ പാര്‍ക്ക് ചെയ്തിരുന്ന മറ്റ് ബസുകളിലേക്ക് തീപടരുകയായിരുന്നു. 

തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാരണമെന്ന് സംശയിക്കുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com