ജമ്മുകശ്‌മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th September 2023 07:48 PM |
Last Updated: 13th September 2023 07:48 PM | A+A A- |

പ്രതീകാത്മക ചിത്രം
ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്തനാഗിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. രണ്ട് സൈനികരും ജമ്മുകശ്‌മീർ ഡെപ്യൂട്ടി സൂപ്രണ്ടുമാണ് മരിച്ചത്.
കരസേന വിഭാഗം മേജർ, കേണൽ എന്നിവരാണ് മരിച്ച സൈനികർ. ഇന്ന് പുലർച്ചയോടെയാണ് അനന്തനാഗിലെ കോകെര്‍നാഗിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടൽ ഇപ്പോൾ തുടരുകയാണ്.
പ്രദേശത്ത് കൂടുതൽ ഭീകരരുണ്ടെന്നാണ് കരുതുന്നത്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി രജൗരിയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീകമൃത്യു വരിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
ഉജ്വല പദ്ധതിയില്‍ 75 ലക്ഷം കുടുംബങ്ങള്‍ക്കു കൂടി പാചക വാതകം; 1650 കോടി അനുവദിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ