പുതിയ പാർലമെന്റ് മന്ദിരം മോദി മൾട്ടിപ്ലക്സ്; പരസ്പരം കാണണമെങ്കിൽ ബൈനോക്കുലർ വേണം: ജയ്റാം രമേശ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd September 2023 04:32 PM |
Last Updated: 27th September 2023 11:37 AM | A+A A- |

ജയ്‌റാം രമേശ്/ ഫയല്‍
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തെ മോദി മൾട്ടിപ്ലക്സ് എന്ന് വിളിക്കണമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. വാസ്തുവിദ്യക്ക് ജനാധിപത്യത്തെ കൊലപ്പെടുത്താൻ സാധിക്കുന്നുണ്ടെങ്കിൽ ഭരണഘടനെ തിരുത്തിയെഴുതാതെ തന്നെ മോദി അതിൽ ജയിച്ചിരിക്കുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിൽ പരസ്പരം കാണണമെങ്കിൽ ബൈനോക്കുലർ വേണമെന്നും അദ്ദേഹം പരിഹസിച്ചു. എക്സിലൂടെയാണ് കോൺഗ്രസ് നേതാവിന്റെ വിമർശനം.
'പഴയ പാർലമെൻറ് മന്ദിരത്തിൽ വെച്ച് നിങ്ങൾ എവിടെയെങ്കിലും പെട്ടുപോയാലും വഴികണ്ടെത്തി തിരിച്ചുവരാൻ കഴിയുമായിരുന്നു കാരണം പഴയ പാർലമെൻറ് മന്ദിരം വൃത്താകൃതിയിലായിരുന്നു. എന്നാൽ ഇതേ കാര്യം പുതിയ പാർലമെൻറിലാണെങ്കിൽ പെട്ടുപോയത് തന്നെയാണ്, അതൊരു ദുർഘടം പിടിച്ച വഴിയാണ്. പഴയ മന്ദിരത്തിന് കുറച്ചുകൂടി വിശാലതയും സമാധാനത്തിൽ ശ്വസിക്കാനുള്ള ഇടവും ഉണ്ടായിരുന്നു. എന്നാൽ പുതിയത് വളരെ ഇടുങ്ങിയതാണ്'.
The new Parliament building launched with so much hype actually realises the PM's objectives very well. It should be called the Modi Multiplex or Modi Marriot. After four days, what I saw was the death of confabulations and conversations—both inside the two Houses and in the…
— Jairam Ramesh (@Jairam_Ramesh) September 23, 2023
എല്ലാവർക്കും പുതിയ മന്ദിരത്തെ കുറിച്ച് സമാന കാഴ്ചപ്പാടാണ്. പല വിഭാഗങ്ങളുടെയും പ്രവർത്തനത്തെ പ്രയാസത്തിലാക്കുന്ന വിധമാണ് പുതിയ മന്ദിരം നിർമിച്ചിരിക്കുന്നത്. പാർലമെൻറിൽ പ്രവർത്തിക്കുന്നവരുടെ ആശയങ്ങളോ അഭിപ്രായങ്ങളോ പരിഗണിക്കാതെ നിർമിച്ചതിൻറെ അനന്തരഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'2024ലെ ഭറണമാറ്റത്തിന് ശേഷം പുതിയ കെട്ടിടത്തിന് മികച്ച ഉപയോഗം കണ്ടെത്താനാകും. പുതിയ മന്ദിരം വേദനിപ്പിക്കുന്നതാണ്. പാർട്ടികൾക്ക് അതീതമായി എന്റെ സഹപ്രവർത്തകരിൽ പലർക്കും ഇതുതന്നെയാണ് അഭിപ്രായം എന്നെനിക്ക് ഉറപ്പുണ്ട്. ഈ അഭിപ്രായം സെക്രട്ടേറിയറ്റ് ജീവനക്കാരിൽ നിന്നും ഞാൻ കേട്ടു'.- അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ അധിനിവേശ കശ്മീരില്‍ നിന്ന് ഒഴിഞ്ഞുപോണം; യുഎന്നില്‍ പാകിസ്ഥാന് ഇന്ത്യയുടെ താക്കീത്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യു