ഓടുന്ന ബൈക്കില്‍ വച്ച് മൂര്‍ഖന്‍ കടിച്ചു; വണ്ടി നിര്‍ത്തി പിന്നിലേക്ക് മറിഞ്ഞുവീണു, യുവാവിന് ദാരുണാന്ത്യം- വീഡിയോ 

മധ്യപ്രദേശില്‍ ഓടുന്ന ബൈക്കില്‍ വച്ച് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ യുവാവ് തത്ക്ഷണം മരിച്ചു
പാമ്പ് കടിയേറ്റതിന് പിന്നാലെ മറിഞ്ഞ് വീഴുന്ന യുവാവിന്റെ ദൃശ്യം
പാമ്പ് കടിയേറ്റതിന് പിന്നാലെ മറിഞ്ഞ് വീഴുന്ന യുവാവിന്റെ ദൃശ്യം

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഓടുന്ന ബൈക്കില്‍ വച്ച് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ യുവാവ് തത്ക്ഷണം മരിച്ചു. പിന്നിലിരുന്ന് യാത്ര ചെയ്ത യുവാവിനാണ് പാമ്പ് കടിയേറ്റത്. കൈയില്‍ പിടിച്ചിരുന്ന പാമ്പാണ് യുവാവിനെ കൊത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഇന്‍ഡോറിലാണ് സംഭവം. മനീഷ് ആണ് പാമ്പ് കടിയേറ്റ് മരിച്ചത്. കടിയേറ്റതിന് പിന്നാലെ ബൈക്ക് നിര്‍ത്താന്‍  വാഹനം ഓടിച്ചിരുന്ന കൂട്ടുകാരനോട് ആവശ്യപ്പെട്ടു. ബൈക്ക് നിര്‍ത്തി നിമിഷങ്ങള്‍ക്കകം യുവാവ് പിന്നിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. പശുത്തൊഴുത്തില്‍ നിന്ന് പിടികൂടിയ മൂര്‍ഖന്‍ പാമ്പാണ് മനീഷിന്റെ കൈയില്‍ ഉണ്ടായിരുന്നതെന്ന് അധികൃതര്‍ പറയുന്നു. 

മനീഷ് തന്നെയാണ് പാമ്പിനെ പിടികൂടിയത്. തുടര്‍ന്ന് വനത്തില്‍ കൊണ്ടുപോയി വിടാന്‍ കൂട്ടുകാരനൊപ്പം ബൈക്കില്‍ പോകുമ്പോഴാണ് യുവാവിന് പാമ്പ് കടിയേറ്റത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com