കാമുകിയെ കാണാന്‍ ഭര്‍ത്താവിന്റെ വീട്ടിലെത്തിയ യുവാവിനെ നാട്ടുകാര്‍ കൈയോടെ പിടികൂടി; ഒടുവില്‍ ട്വിസ്റ്റ്

സിനിമാക്കഥകളെ വെല്ലുന്ന ട്വിസ്റ്റ് ജീവിതത്തില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: സിനിമാക്കഥകളെ വെല്ലുന്ന ട്വിസ്റ്റ് ജീവിതത്തില്‍. ഭാര്യയെ കാണാന്‍ എത്തിയ കാമുകനെ നാട്ടുകാര്‍ കൈയോടെ പൊക്കിയപ്പോള്‍, ഭര്‍ത്താവിന്റെ വക ഒരു തല്ല് ഉണ്ടാവുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ കാമുകനൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്ന ഭാര്യയുടെ അപേക്ഷ അംഗീകരിച്ച് കൂടെ പോകാന്‍ സമ്മതംമൂളി ഭര്‍ത്താവ് വ്യത്യസ്തനാവുകയായിരുന്നു. കൂടാതെ ഇരുവരും തമ്മിലുള്ള വിവാഹം നടത്തി കൊടുത്തതും ഭര്‍ത്താവാണ്.

ഉത്തര്‍പ്രദേശിലെ ഡിയോറിയയിലാണ് വേറിട്ട സംഭവം അരങ്ങേറിയത്. ഒരു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ ഭാര്യയ്ക്ക് ബിഹാര്‍ സ്വദേശിയുമായി ബന്ധം ഉള്ള കാര്യം ഭര്‍ത്താവിന് അറിയില്ലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഭാര്യയുടെ കാമുകനായ ആകാശ് ഷായെ നാട്ടുകാര്‍ കൈയോടെ പൊക്കിയതോടെയാണ് രണ്ടുവര്‍ഷമായുള്ള ഇരുവരുടെയും പ്രണയം പുറത്തുവന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍ കാമുകിയെ കാണാന്‍ എത്തിയപ്പോഴാണ് ആകാശിനെ നാട്ടുകാര്‍ പിടികൂടിയത്. ഭാര്യയെ കാണാന്‍ എത്തിയതാണ് എന്ന് അറിഞ്ഞ് നാട്ടുകാര്‍ ആകാശിനെ മര്‍ദ്ദിക്കുകയും ചെയ്തു.

ബിഹാര്‍ ഗോപാല്‍ഗഞ്ച് സ്വദേശിയാണ് ആകാശ് ഷാ. മറ്റൊരാളുമായി വിവാഹം കഴിഞ്ഞെങ്കിലും കാമുകിയെ മറക്കാന്‍ കഴിയുന്നില്ലെന്നാണ് ആകാശ് ഷാ പറയുന്നത്. തുടര്‍ന്ന് കാമുകിയെ കാണാന്‍ തന്നെ തീരുമാനിച്ച് ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് നാട്ടുകാര്‍ ആകാശ് ഷായെ പിടികൂടിയത്.

എന്നാല്‍ എല്ലാവരും കരുതിയത് കാമുകനെ ഭര്‍ത്താവ് മര്‍ദ്ദിക്കുമെന്നാണ്. എന്നാല്‍ കാമുകനൊപ്പം പോകാന്‍ അനുവദിക്കണമെന്ന ഭാര്യയുടെ അപേക്ഷ പരിഗണിച്ച് കൂടെ പോകാന്‍ അനുവദിച്ചപ്പോള്‍ നാട്ടുകാര്‍ ഞെട്ടി. ഇതിനെല്ലാം പുറമേ ഇരുവരും തമ്മിലുള്ള വിവാഹം അമ്പലത്തില്‍ വച്ച് നടത്താന്‍ വേണ്ട എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം വഹിച്ചതും ഭര്‍ത്താവാണ്. ഇരു കുടുംബങ്ങളുടെയും സമ്മതം വാങ്ങിച്ച ശേഷമാണ് വിവാഹം നടത്തി കൊടുത്തത്. തുടര്‍ന്ന് കാമുകന്‍ വന്ന അതേ മോട്ടോര്‍സൈക്കിളില്‍ ഇരുവരെയും യാത്രയാക്കുന്നതിലും ഭര്‍ത്താവ് മുന്‍കൈയെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com