കള്ളനാണെന്ന് സംശയിച്ചു; 26കാരനെ തൂണില്‍ കെട്ടിയിട്ട് ആള്‍ക്കൂട്ടം തല്ലിക്കൊന്നു; വീഡിയോ 

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2023 12:59 PM  |  

Last Updated: 27th September 2023 12:59 PM  |   A+A-   |  

delhi_crime

വീഡിയോ ദൃശ്യം

 

ന്യൂഡല്‍ഹി: കള്ളനാണെന്ന് സംശയിച്ച് 26കാരനെ ഒരുകൂട്ടം ആളുകള്‍ തൂണില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു. ഡല്‍ഹി സുന്ദര്‍ നഗരി സ്വദേശിയായ ഇസാറാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ;  ചൊവ്വാഴ്ച രാത്രി 10.46 ഓടെ സ്‌റ്റേഷനിലേക്ക് പഴവില്‍പ്പനക്കാരനായ അബ്ദുള്‍ വാജിദ് എന്നയാള്‍ ഫോണ്‍ വിളിച്ചതായും വീടിന് പുറത്ത് തന്റെ മകനെ മുറിവേറ്റ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയതായി അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോള്‍ ഇസാറിന്റെ ശരീരമാസകലം മുറിവേറ്റിരുന്നതായി പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ സുന്ദരനഗരിയെ ജി 4 ബ്ലോക്കിന് സമീപത്തുവച്ച് കള്ളനാണെന്ന് സംശയിച്ച് ഒരുകൂട്ടം ആണ്‍കുട്ടികള്‍ യുവാവിനെ തടഞ്ഞുവെക്കുകയും തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുകയുമായിരുന്നു. സുന്ദരി നഗരി ജി ബ്ലോക്കിലെ ഒരുകൂട്ടം ആണ്‍കുട്ടികളാണ് യുവാവിനെ മര്‍ദിച്ചതെന്നും പൊലീസ് പറഞ്ഞു. അടിയേറ്റ് അവശനായ ഇസാറിനെ അയല്‍വാസിയായ ആമിര്‍ ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിച്ചെങ്കിലും വൈകീട്ട് ഏഴുമണിയോടെ മരിച്ചു.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ജിടിബി ആശുപത്രിയിലേക്ക് മാറ്റിയതായി പൊലിസ് പറഞ്ഞു. സംഭവത്തില്‍ കുടുതല്‍ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടകൂടുമെന്നും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇസ്‌കോണ്‍ കൊടും വഞ്ചകര്‍, പശുക്കളെ കശാപ്പുകാര്‍ക്കു വില്‍ക്കുന്നു; ആരോപണവുമായി മേനകാ ഗാന്ധി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ