പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

'ദൈവത്തിനുള്ള ചാര്‍ട്ടേഡ് വിമാനമോ? ഞാന്‍ വിളിച്ചത് സാധാരണ ഓട്ടോ ആണ്'; വീണ്ടും ഊബര്‍ ഉപഭോക്താവിന് 3 കോടി ബില്‍

രസകരമായ കാര്യം ബില്ലിന്റെ പേരില്‍ ഡ്രൈവറോട് പൊരിവെയിലത്ത് 15 മിനിറ്റ് നേരം താന്‍ തര്‍ക്കിക്കേണ്ടി വന്നുവെന്നും ഇദ്ദേഹം പറയുന്നു.

പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ ഊബര്‍ ഓട്ടോ വിളിച്ചപ്പോള്‍ വന്ന ബില്ല് 3 കോടി രൂപ. ദീപാന്‍ഷ് പ്രതാപ് എന്നയാള്‍ എക്‌സിലൂടെയാണ് ബില്ലിന്റെ വിവരം പങ്കുവെച്ചത്. നോയിഡയിലെയും ഹൈദരാബാദിലെയും ഊബര്‍ ഉപഭോക്താവിന് 7 കോടിയും ഒരു കോടിയും രൂപ ബില്ല് വന്നതിന് പിന്നാലെയാണ് പൂനെയിലും സംഭവം ആവര്‍ത്തിച്ചിരിക്കുന്നത്.

പ്രതീകാത്മക ചിത്രം
സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; ഛത്തീസ്ഗഡില്‍ എട്ട് മാവോയിസ്റ്റുകളെ വധിച്ചു; ആയുധശേഖരം പിടിച്ചെടുത്തു

താന്‍ വിളിച്ചത് ഒരു സാധാരണ ഓട്ടോ റൈഡാണെന്നും വിമാനമൊന്നുമല്ലല്ലോ എന്നായിരുന്നു ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ദൈവത്തിന് വേണ്ടിയുള്ള ചാര്‍ട്ടേര്‍ഡ് വിമാനമൊന്നുമല്ലല്ലോ, ബില്ല് കണ്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും അദ്ദേഹം കുറിച്ചു. അതിലും രസകരമായ കാര്യം ബില്ലിന്റെ പേരില്‍ ഡ്രൈവറോട് പൊരിവെയിലത്ത് 15 മിനിറ്റ് നേരം താന്‍ തര്‍ക്കിക്കേണ്ടി വന്നുവെന്നും ഇദ്ദേഹം പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടതോടെ ഊബര്‍ അധികാരികള്‍ ശ്രദ്ധിക്കുകയും

പരിശോധന നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഉപഭോക്താവിന്റെ വിവരങ്ങളും ഊബര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം നോയിഡയിലെ ഒരു ഊബര്‍ ഉപഭോക്താവിന് 62 രൂപയ്ക്ക് പകരം 7 കോടി ബില്ല് ലഭിച്ചിരുന്നു. ഇതില്‍ ഊബര്‍ ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും അടുത്ത സംഭവം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com