ബലാത്സംഗം ചെയ്യപ്പെട്ട യുവതിയോട് കോടതിയില്‍ വച്ച്‌ വസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടു; മജിസ്‌ട്രേറ്റിനെതിരെ കേസ്

യുവതിയുടെ പരാതിയില്‍ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.
ബലാത്സംഗം ചെയ്യപ്പെട്ട യുവതിയോട് മുറിവുകള്‍ കാണിക്കാന്‍ വസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ട മജിസ്‌ട്രേറ്റിനെതിരെ കേസ്.
ബലാത്സംഗം ചെയ്യപ്പെട്ട യുവതിയോട് മുറിവുകള്‍ കാണിക്കാന്‍ വസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ട മജിസ്‌ട്രേറ്റിനെതിരെ കേസ്. പ്രതീകാത്മക ചിത്രം

ജയ്പൂര്‍: ബലാത്സംഗം ചെയ്യപ്പെട്ട യുവതിയോട് കോടതിയില്‍ വച്ച്‌ മുറിവുകള്‍ കാണിക്കാന്‍ വസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ട മജിസ്‌ട്രേറ്റിനെതിരെ കേസ്. രാജസ്ഥാനിലെ കരൗലി ജില്ലയിലെ മജിസ്‌ട്രേറ്റിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

ഹിന്ദൗണ്‍ കോടതിയിലെ മജിസ്‌ട്രേറ്റ് മുറിവുകള്‍ കാണിക്കുന്നതിനായി വസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടുവെന്ന് കാണിച്ച് യുവതി മാര്‍ച്ച് 30ന് പരാതി നല്‍കിയിരുന്നതായി ഡെപ്യൂട്ടി എസ്പി മിന മീണ പറഞ്ഞു. യുവതി വസ്ത്രം മാറ്റാന്‍ വിസമ്മതിക്കുകയും കോടതിയില്‍ മൊഴി നല്‍കിയ ശേഷം മജിസ്‌ട്രേറ്റിനെതിരെ പരാതി നല്‍കുകയുമായിരുന്നു. യുവതിയുടെ പരാതിയില്‍ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാര്‍ച്ച് 19 നാണ് യുവതി ബലാത്സംഗം ചെയ്യപ്പെട്ടത്. സംഭവത്തില്‍ മാര്‍ച്ച് 27 ന് ഹിന്ദൗണ്‍ സദര്‍ പൊലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസ് പറഞ്ഞു.

ബലാത്സംഗം ചെയ്യപ്പെട്ട യുവതിയോട് മുറിവുകള്‍ കാണിക്കാന്‍ വസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ട മജിസ്‌ട്രേറ്റിനെതിരെ കേസ്.
സുമലത ബിജെപിയില്‍ ചേരും; മാണ്ഡ്യയില്‍ കുമാരസ്വാമിയെ പിന്തുണയ്ക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com