രാവിലെ രാജി, പിന്നാലെ ബിജെപിയില്‍ ചേര്‍ന്ന് കോണ്‍ഗ്രസ് മുന്‍ വക്താവ് ഗൗരവ് വല്ലഭ്

സതാതന വിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ തനിക്ക് ആകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി
​ഗൗരവ് വല്ലഭിന് ബിജെപി അം​ഗത്വം നൽകുന്നു
​ഗൗരവ് വല്ലഭിന് ബിജെപി അം​ഗത്വം നൽകുന്നു പിടിഐ

ന്യൂഡല്‍ഹി: പാര്‍ട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവ് ഗൗരവ് വല്ലഭ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ഗൗരവ് വല്ലഭ് ബിജെപി അംഗത്വം സീകരിച്ചത്. മറ്റൊരു കോണ്‍ഗ്രസ് നേതാവ് അനില്‍ ശര്‍മ്മയും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.

കോണ്‍ഗ്രസ് ദിശ തെറ്റി സഞ്ചരിക്കുകയാണെന്നും, സതാതന വിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ തനിക്ക് ആകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഗൗരവ് വല്ലഭ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. സമ്പത്തുണ്ടാക്കുന്നവരെ ഏതു നേരവും കുറ്റം പറഞ്ഞുകൊണ്ടിരിക്കാന്‍ ആവില്ലെന്നും രാജിക്കത്തില്‍ ഗൗരവ് വല്ലഭ് പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

​ഗൗരവ് വല്ലഭിനെ ബിജെപി ജനറൽ സെക്രട്ടറി സ്വീകരിക്കുന്നു
​ഗൗരവ് വല്ലഭിനെ ബിജെപി ജനറൽ സെക്രട്ടറി സ്വീകരിക്കുന്നു പിടിഐ

കോണ്‍ഗ്രസ് പാര്‍ട്ടി സഞ്ചരിക്കുന്ന ദിശ സുഖകരമായി തോന്നുന്നില്ലെന്ന് ഗൗരവ് വല്ലഭ് പറഞ്ഞു. രാജ്യത്തെ ഏറ്റവും പഴയ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. യുവാക്കളയെും ബുദ്ധിജീവികളെയും ആദരിക്കുന്ന പാര്‍ട്ടിയെന്ന തോന്നലിലായിരുന്നു അത്. എന്നാല്‍ കുറെനാളായി പാര്‍ട്ടിക്കു യുവാക്കളോടു മതിപ്പില്ലെന്നാണ് തോന്നുന്നത്. പുതിയ ആശയങ്ങളെ സ്വീകരിക്കാന്‍ അതിനു കഴിയുന്നില്ല.

​ഗൗരവ് വല്ലഭിന് ബിജെപി അം​ഗത്വം നൽകുന്നു
ലീഗ് പിന്തുണയില്‍ രാഹുല്‍ ലജ്ജിക്കുന്നു; പതാകകള്‍ ഒഴിവാക്കിയത് അതുകൊണ്ടെന്ന് സ്മൃതി ഇറാനി

കോണ്‍ഗ്രസ് ജനങ്ങളില്‍നിന്നു പാടേ അകന്നുകഴിഞ്ഞു. പുതിയ ഇന്ത്യയുടെ അഭിലാഷങ്ങളെ അതിനു മനസ്സിലാക്കാന്‍ കഴിയുന്നില്ല. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍നിന്നു വിട്ടുനിന്ന കോണ്‍ഗ്രസ് നടപടി വിഷമമുണ്ടാക്കി. താന്‍ ജന്മം കൊണ്ടു ഹിന്ദുവാണ്. കോണ്‍ഗ്രസിലെയും ഇന്ത്യാ മുന്നണിയിലെയും പലരും സനാതന ധര്‍മത്തിനെതിരെ സംസാരിക്കുമ്പോള്‍ പാര്‍ട്ടി മൗനം പാലിക്കുകയാണ്.- ഗൗരവ് വല്ലഭ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com