'ഒരു കാര്യവുമില്ലാത്ത സമയംകൊല്ലല്‍'; നടി മമതാ കുല്‍ക്കര്‍ണിക്കെതിരായ മയക്കുമരുന്ന് കേസ് ഹൈക്കോടതി റദ്ദാക്കി

മമത കുല്‍ക്കര്‍ണിക്കെതിരായ2000 കോടി രൂപയുടെ മയക്കുമരുന്ന് കേസിലെ എഫ്‌ഐആറിനെ കോടതി റദ്ദാക്കിയത്
mamta kulkarni
മമത കുൽക്കർണി ഇൻസ്റ്റ​ഗ്രാം
Published on
Updated on

മുംബൈ: ബോളിവുഡ് നടി മമതാ കുല്‍ക്കര്‍ണിക്കെതിരായ മയക്കുമരുന്ന് കേസ് ബോംബെ ഹൈക്കോടതി റദ്ദാക്കി. നടിക്കെതിരായ കേസ് ഒരു കാര്യവുമില്ലാത്തതും കോടതിയുടെ സമയം കൊല്ലുന്നതുമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. മമത കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്ന മതിയായ രേഖകളില്ലെന്ന് കോടതി വിലയിരുത്തി. മമത കുല്‍ക്കര്‍ണിക്കെതിരായ2000 കോടി രൂപയുടെ മയക്കുമരുന്ന് കേസിലെ എഫ്‌ഐആറാണ് കോടതി റദ്ദാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2016 ലെ മയക്കുമരുന്ന് കേസില്‍ മമതക്കെതിരായ വിചാരണ തുടരുന്നത് കോടതിയുടെ നടപടി ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്ന് കേസ് റദ്ദുചെയ്തുകൊണ്ട് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഭാരതി ദാംഗ്രെ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കേസില്‍ മമതാ കുല്‍ക്കര്‍ണിക്കെതിരെ ശേഖരിച്ച കാര്യങ്ങള്‍ പ്രഥമദൃഷ്ട്യാ കുറ്റകരമല്ലെന്ന് വ്യക്തമായ അഭിപ്രായമുണ്ടെന്ന് കോടതി വ്യക്തമാക്കി. എഫ്‌ഐആര്‍ റദ്ദാക്കാന്‍ മതിയായ കാരണമുള്ള കേസാണിതെന്നും കോടതി പറഞ്ഞു. താനെ പൊലീസ് 2016 ല്‍ തനിക്കെതിരെ ചുമത്തിയ മയക്കുമരുന്ന് കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മമത കുല്‍ക്കര്‍ണി കോടതിയെ സമീപിച്ചത്.

കേസിലെ പ്രതികളിലൊരാളായ വിക്കി ഗോസ്വാമിയുമായി പരിചയമുണ്ടെന്ന് മമത കുല്‍ക്കര്‍ണി സമ്മതിച്ചു. എന്നാല്‍ തനിക്കെതിരെ കേസ് കെട്ടിച്ചമച്ചതാണെന്ന് മമത കുല്‍ക്കര്‍ണി കോടതിയില്‍ അറിയിച്ചു. 2016 ഏപ്രിലില്‍ ഒരു കിലോഗ്രാം എഫിഡ്രിന്‍ എന്ന മയക്കുമരുന്ന് കൈവശം വച്ചതിന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടരന്വേഷണത്തിനൊടുവിലാണ് മമത കുല്‍ക്കര്‍ണി ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കൂടി കേസെടുത്തത്.

mamta kulkarni
മുസ്ലിം സ്ത്രീകളും ഇതര മതവിഭാഗങ്ങളും ബോര്‍ഡില്‍; വഖഫ് നിയമം പാടേ ഉടച്ചുവാര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍

കെനിയയിലെ ഹോട്ടലിലെ ഡൈനിങ് ഹാളില്‍ വെച്ച് പ്രതിയായ വിക്കി ഗോസ്വാമിയും മറ്റും ഗൂഢാലോചന യോഗം നടന്നത്തിയതായും, ആ സമയത്ത് മമത കുല്‍ക്കര്‍ണി ഡൈനിങ് ടേബിളിന് അടുത്തുള്ള സോഫയില്‍ ഇരിക്കുന്നുണ്ടായിരുന്നു എന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സാക്ഷി മൊഴികളും മറ്റ് തെളിവുകളും പരിശോധിച്ച കോടതി, കുറ്റപത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങള്‍ അംഗീകരിച്ചാലും ഒരു യോഗത്തില്‍ ഹര്‍ജിക്കാരന്റെ ( മമത കുല്‍ക്കര്‍ണി) സാന്നിദ്ധ്യം എന്‍ഡിപിഎസ് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ശിക്ഷ വിധിക്കാന്‍ പര്യാപ്തമെല്ലെന്ന് വിധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com