മുംബൈ: കെട്ടിടത്തിന് മുകളിൽ നിന്ന് ദേഹത്തേക്ക് നായ വീണതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വസുകാരി മരിച്ചു. മഹാരാഷ്ട്ര താനെക്ക് സമീപം അമൃതനഗറിലുള്ള മാർക്കറ്റിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ നായ അമ്മയ്ക്കൊപ്പം നടക്കുകയായിരുന്ന കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നായ ദേഹത്തേക്ക് വീണതിന് പിന്നാലെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. പരിക്കേറ്റ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിൽ ചികിത്സക്കിടെ കുട്ടി മരിച്ചു. ഗോൾഡൻ റിട്രീവർ വിഭാഗത്തിൽപ്പെട്ട നായയാണു കുട്ടിയുടെ ദേഹത്തേക്കു വീണതെന്നാണു റിപ്പോർട്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സംഭവത്തിൽ മുംബ്ര പൊലീസ് കേസെടുത്തു. ജെയ്ദ് സയ്യദ് എന്ന വ്യക്തിയുടെതാണ് നായയെന്നാണ് സൂചന. നായ തനിയെ ചാടിയതാണോ, ആരെങ്കിലും താഴേക്ക് മനപ്പൂർവം എടുത്ത് എറിഞ്ഞതാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ