ക്ഷേത്രോത്സവത്തിന്റെ കൂറ്റന്‍ ബോര്‍ഡില്‍ ദൈവങ്ങള്‍ക്കൊപ്പം പോണ്‍ നടി; വൈറല്‍

സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ പൊലീസ് ബോര്‍ഡ് നീക്കം ചെയ്തു.
Ex-adult star Mia Khalifa's pic on Tamil Nadu temple hoarding
ക്ഷേത്രോത്സവത്തിന്റെ കൂറ്റന്‍ ബോര്‍ഡില്‍ ദൈവങ്ങള്‍ക്കൊപ്പം പോണ്‍ നടിഎക്‌സ്‌
Published on
Updated on

ചെന്നൈ: തമിഴ്‌നാട്ടില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡില്‍ ദൈവങ്ങള്‍ക്കൊപ്പം പോണ്‍ നടി മിയ ഖലിഫയുടെ ചിത്രവും. തമിഴ്‌നാട്ടിലെ കാഞ്ചിപുരം ജില്ലയില്‍ സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡിലാണ് താരത്തിന്റെ ചിത്രവും ഇടംപിടിച്ചത്. ബോര്‍ഡ് ഇതികം തന്നെ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

തമിഴ്നാട്ടിലുടനീളമുള്ള ക്ഷേത്രങ്ങളില്‍ അമ്മന്‍ (പാര്‍വതി) ദേവിയെ ആരാധിക്കുന്ന 'ആദി' ഉത്സവത്തിനായാണ് ഹോര്‍ഡിംഗ് സ്ഥാപിച്ചത്. ഓരോ ഗ്രാമത്തിലും ഇതിന്റെ ഭാഗമായി ഗംഭീര ആഘോഷങ്ങളാണ് നടക്കുക. ദിവസങ്ങള്‍ നീളുന്ന ആഘോഷങ്ങൡ ആയിക്കണക്കിനാളുകളാണ് പങ്കെടുക്കുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉത്സവ വഴിപാടിന്റെ ഭാഗമായ 'പാല്‍ കുടം' തലയിലേറ്റി നില്‍ക്കുന്ന രീതിയിലാണ് താരത്തിന്റെ ചിത്രം ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനായി മിയ ഖലിഫയുടെ ചിത്രം പരിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. ബോര്‍ഡ് സ്ഥാപിച്ച യുവാക്കളുടെ ചിത്രങ്ങളും ബോര്‍ഡില്‍ ഇടം പിടിച്ചിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ പൊലീസ് ബോര്‍ഡ് നീക്കം ചെയ്തു.

Ex-adult star Mia Khalifa's pic on Tamil Nadu temple hoarding
'വഖഫ് ബോര്‍ഡിനെ ചിലര്‍ കയ്യടക്കി വെച്ചിരിക്കുന്നു', ഭേദഗതി ബില്‍ ജെപിസിക്ക്, ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com