ന്യൂഡല്‍ഹി: ക്യാംപസില്‍ ഹിജാബും ബുര്‍ഖയും വിലക്കിയ മുംബൈ കോളജിന്റെ നടപടി ശരിവച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളില്‍ സുപ്രീം കോടതി നാളെ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.
കോളജിന്റെ ഡ്രസ് കോഡ് ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള കുട്ടികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പരീക്ഷ വരുന്ന സാഹചര്യത്തില്‍ ഹര്‍ജി വേഗം പരിഗണിക്കണമെന്നും അഭിഭാഷക ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ഹര്‍ജി നാളെ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കോടതി അറിയിക്കുകയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ചെമ്പൂര്‍ ട്രോംബെ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ എന്‍ജി ആചാര്യ ആന്‍ഡ് ഡികെ മറാത്തെ കോളജ് ആണ് ക്യംപസില്‍ ഹിജാബ് വിലക്കി ഉത്തരവിറക്കിയത്. ഇതിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. ഡ്രസ് കോഡ് വിദ്യാര്‍ഥികളുടെ മൗലിക അവകാശത്തിന്റെ ലംഘനമായി കാണാനാവില്ലെന്നാണ്, ജൂണ്‍ 26ലെ വിധിയില്‍ ഹൈക്കോടതി പറഞ്ഞത്.
ഡ്രസ് കോഡ് അച്ചടക്കത്തിന്റെ ഭാഗമാണെന്നും അത് ഏര്‍പ്പെടുത്തുന്നത് കോളജിന്റെ അധികാര പരിധിയില്‍ പെട്ട കാര്യമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ