മുംബൈ: സ്വാതന്ത്ര്യദിനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ഐഎസ് ബന്ധമുള്ളയാളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. റിസ് വാന്‍ അലിയെന്നയാളെയാണ് ഡല്‍ഹി പൊലീസിന്റെ പ്രത്യക സംഘം പിടികൂടിയത്. ഇയാളുടെ കൈയില്‍ നിന്ന് ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഐഎസ് പൂനെ മൊഡ്യൂള്‍ കേസില്‍ എന്‍ഐഎ അന്വേഷിക്കുന്നയാളാണ് പിടിയിലായ റിസ് വാന്‍. ഇയാളെയും കൂട്ടരെയും കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ മൂന്ന് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയില്‍ നിന്ന് രണ്ടാം വര്‍ഷം പഠനം ഉപേക്ഷിച്ച റിസ് വാന്‍ നേരത്തെ ഡല്‍ഹി പൊലീസിന്റെ ഡീ-റാഡിക്കലൈസേഷന്‍ പ്രോഗ്രാമിലും പങ്കെടുത്തിരുന്നു. ഇയാളും കൂട്ടാളികളുമായ ഷാനവാസ് ആലം, തല്‍ഹ ലിയാക്കത്ത് ഖാന്‍, ദയ്‌പെര്‍വാല എന്നിവര്‍ ചേര്‍ന്നാണ് പൂനെയില്‍ സ്‌ഫോടനം നടത്തിയെതന്നാണ് എന്‍ഐഎയുടെ നിഗമനം.
കേസിലെ പ്രതികളെല്ലാം ഐഎസിന്റെ സ്ലീപ്പര്‍ മൊഡ്യൂളിലെ അംഗങ്ങളാണെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രയിലെ പൂനെയില്‍ ഭീകര സംഘടനയായ ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സജീവപ്രവര്‍ത്തകരാണ് ഇവരെന്നാണ് എന്‍ഐഎ പറയുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഡല്‍ഹിയിലും മുംബൈയിലും റിസ് വാന്‍ പ്രധാന സ്ഥാപനങ്ങള്‍ നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു. ഇയാളുടെ പക്കല്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ