എന്തുകൊണ്ട് പൊട്ടും സിന്ദൂരവും നിരോധിച്ചില്ല?; എന്ത് ധരിക്കണമെന്ന് പെണ്‍കുട്ടികള്‍ക്ക് തീരുമാനിക്കാം; ഹിജാബ് നിരോധനത്തിന് ഭാഗിക സ്റ്റേ

മുംബൈയിലെ ഡി കെ മറാത്തെ കോളജില്‍ ഹിജാബ് നിരോധനം ശരിവെച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി
hijab
ക്യാംപസില്‍ ഹിജാബ്, ബുര്‍ഖ, തൊപ്പി, നഖാബ് എന്നിവ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ സുപ്രീംകോടതി ഭാഗികമായി സ്‌റ്റേ ചെയ്തു. ഫയൽ ചിത്രം
Published on
Updated on

ന്യൂഡല്‍ഹി: ക്യാംപസില്‍ എന്ത് ധരിക്കണമെന്ന് പെണ്‍കുട്ടികള്‍ക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവരെ നിര്‍ബന്ധിക്കാനാകില്ലെന്നും സുപ്രീംകോടതി. മുംബൈയിലെ ഡി കെ മറാത്തെ കോളജില്‍ ഹിജാബ് നിരോധനം ശരിവെച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.

hijab
സ്വാതന്ത്ര്യദിനത്തിന് ദിവസങ്ങള്‍ മാത്രം, ഡല്‍ഹിയില്‍ ഐഎസ് ബന്ധമുള്ളയാള്‍ ആയുധവുമായി പിടിയില്‍

ക്യാംപസില്‍ ഹിജാബ്, ബുര്‍ഖ, തൊപ്പി, നഖാബ് എന്നിവ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ സുപ്രീംകോടതി ഭാഗികമായി സ്‌റ്റേ ചെയ്തു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. കോളജ് നടത്തുന്ന ചെമ്പൂര്‍ ട്രോംബെ എജ്യൂക്കേഷന്‍ സൊസൈറ്റിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ഥികളുടെ മതവിശ്വാസം വെളിപ്പെടുത്തരുതെന്നാണ് കോളജ് ഉദ്ദേശിച്ചതെങ്കില്‍ എന്തുകൊണ്ട് പൊട്ടും ബിന്ദിയും നിരോധിച്ചില്ലെന്നും കോടതി ചോദിച്ചു. വിദ്യാര്‍ഥികളുടെ പേരുകള്‍ അവരുടെ മതപരമായ വ്യക്തിത്വം വെളിപ്പെടുത്തില്ലേയെന്നും എജ്യൂക്കേഷണല്‍ സൊസൈറ്റിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക മാധവി ദിവാനോട് ബെഞ്ച് ആവശ്യപ്പെട്ടു. ഇടക്കാല ഉത്തരവ് ആരും ദുരുപയോഗം ചെയ്യരുതെന്നും അങ്ങനെ സംഭവിച്ചാല്‍ കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com