വഖഫ് ബില്‍ : 31 അംഗ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചു

21 പേര്‍ ലോക്‌സഭയില്‍ നിന്നും 10 പേര്‍ രാജ്യസഭയില്‍ നിന്നുമുള്ള എംപിമാരാണ്
waqf bill
കിരൺ റിജിജു വഖഫ് ബിൽ അവതരിപ്പിക്കുന്നു പിടിഐ
Published on
Updated on

ന്യൂഡല്‍ഹി: വഖഫ് ബോര്‍ഡ് ഭേദഗതി ബില്‍ പരിശോധിക്കാനായിട്ടുള്ള സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചു. 31 അംഗ സമിതിയാണ് സ്പീക്കര്‍ ഓം ബിര്‍ല രൂപീകരിച്ചത്. ഇതില്‍ 21 പേര്‍ ലോക്‌സഭയില്‍ നിന്നും 10 പേര്‍ രാജ്യസഭയില്‍ നിന്നുമുള്ള എംപിമാരാണ്. സമിതിയില്‍ രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി, കോണ്‍ഗ്രസ് അംഗങ്ങളായ ഗൗരവ് ഗോഗോയ്, ഇമ്രാന്‍ മസൂദ് എന്നിവര്‍ സമിതിയിലുണ്ട്. ഡിഎംകെ നേതാവ് എ രാജ, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) എംപി അരവിന്ദ് സാവന്ത് എന്നിവരും സമിതിയിലുണ്ട്.

waqf bill
എന്തുകൊണ്ട് പൊട്ടും സിന്ദൂരവും നിരോധിച്ചില്ല?; എന്ത് ധരിക്കണമെന്ന് പെണ്‍കുട്ടികള്‍ക്ക് തീരുമാനിക്കാം; ഹിജാബ് നിരോധനത്തിന് ഭാഗിക സ്റ്റേ

ജഗദംബിക പാല്‍, നിഷികാന്ത് ദുബെ, തേജസ്വി സൂര്യ, അപരാജിത സാരംഗി, സഞ്ജയ് ജയ്‌സ്വാള്‍, ദിലീപ് സൈകിയ, അഭിജിത് ഗംഗോപാധ്യായ, ഡികെ അരുണ, മുഹമ്മദ് ജാവേദ്, മൗലാന മൊഹിബുള്ള നദ്‌വി, കല്യാണ്‍ ബാനര്‍ജി, ലാവു ശ്രീകൃഷ്ണ ദേവരായലു, ദിലേശ്വര്‍ കമൈറ്റ്, സുരേഷ് ഗോപിനാഥ്, നരേഷ് ഗണപത് മാസ്‌കെ, അരുണ്‍ ഭാര്‍തി തുടങ്ങിയവരും സമിതിയിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com