'ഇന്ത്യ, വലുത് വരുന്നുണ്ട്': വീണ്ടും ഹിൻഡൻബർ​ഗ്

നേരത്തെ ഹിൻഡൻബർ​ഗ് അദാനിയെക്കുറിച്ച് പുറത്തുവിട്ട റിപ്പോർട്ട് വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു
Hindenburg
വലിയ വിവരം ഉടൻ പുറത്തുവിടുമെന്ന് ഹിൻഡൻബർ​ഗ് റിസർച്ച്
Published on
Updated on

ന്യൂഡൽഹി: ഇന്ത്യയുമായി ബന്ധപ്പെട്ടുള്ള വലിയ വിവരം ഉടൻ പുറത്തുവിടുമെന്ന് ഹിൻഡൻബർ​ഗ് റിസർച്ച്. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് വിവരം പങ്കുവച്ചത്. 'വലിയ വിവരം ഉടൻ വരുന്നുണ്ട് ഇന്ത്യ' എന്നായിരുന്നു കുറിപ്പ്.

നേരത്തെ ഹിൻഡൻബർ​ഗ് അദാനിയെക്കുറിച്ച് പുറത്തുവിട്ട റിപ്പോർട്ട് വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിൻഡൻബർഗ് നേരത്തെ പുറത്ത് വിട്ട റിപ്പോർട്ട്. 2023 ജനുവരി 24നായിരുന്നു അദാനി റിപ്പോർട്ട് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടത്. ഇതിന് പിന്നാലെ ഓഹരി മൂല്യം കൂപ്പു കുത്തിയിരുന്നു. വന്‍ വിവാദമുണ്ടാക്കിയ റിപ്പോര്‍ട്ടില്‍ അന്വേഷണം നടന്നെങ്കിലും അദാനി ഗ്രൂപ്പിനെതിരെ ഒന്നും കണ്ടെത്താനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com