ന്യൂഡല്‍ഹി: പട്ടിക ജാതി, പട്ടിക വിഭാഗ സംവരണത്തില്‍ ക്രീമിലെയര്‍ രൂപീകരിക്കാന്‍ ഭരണഘടനയില്‍ വകുപ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ബിആര്‍ അംബേദ്കര്‍ വിഭാവനം ചെയ്ത സംവരണത്തില്‍ അങ്ങനെയൊരു വര്‍ഗീകരണമില്ലെന്ന് കേന്ദ്ര മന്ത്രിസഭാ യോഗം വിലയിരുത്തി. എസ് സി, എസ്ടി സംവരണത്തില്‍ നിന്ന് ക്രീമിലെയറിനെ ഒഴിവാക്കണമെന്ന സുപ്രീം കോടതി നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിസഭാ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തത്.
മന്ത്രിസഭായോഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തതായി മന്ത്രി അശ്വനി വൈഷണവ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഭരണഘടനയില്‍ ഇത്തരമൊരു വര്‍ഗീകരണത്തിനു വകുപ്പില്ല. പൂര്‍ണമായും ഭരണഘടന അനുസരിച്ചായിരിക്കും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്ന്് അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പട്ടികജാതി സംവരണത്തില്‍ ഉപ സംവരണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാനങ്ങളുടെ അവകാശം ശരിവച്ചുകൊണ്ടാണ് അടുത്തിടെ സുപ്രീം കോടതി വിധി പറഞ്ഞത്. ഇതില്‍ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായ നാലു ജഡ്ജിമാര്‍ എസ് സി, എസ്ടി സംവരണത്തില്‍ ക്രീമിലെയറിനെ ഒഴിവാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ