മുന്‍ വിദേശകാര്യ മന്ത്രി നട്‌വര്‍ സിങ് അന്തരിച്ചു

മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന 2004-05 കാലത്ത് വിദേശകാര്യ മന്ത്രിയായിരുന്നു
Former External Affairs Minister Natwar Singh passes away
നട്‌വര്‍ സിങ് പിടിഐ
Published on
Updated on

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ കെ നട്‌വര്‍ സിങ് (93) അന്തരിച്ചു. ഇന്നലെ രാത്രി ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം അസുഖബാധിതനായി ചികിത്സയിലായിരുന്നു.

മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന 2004-05 കാലത്ത് വിദേശകാര്യ മന്ത്രിയായിരുന്നു. 1985-86 കാലഘട്ടത്തില്‍ രാജീവ് ഗാന്ധി സര്‍ക്കാറില്‍ ഇരുമ്പുരുക്ക്, ഖനി, കാര്‍ഷിക വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് 1986 മുതല്‍ 89 വരെ വിദേശകാര്യ സഹമന്ത്രിയായും പ്രവര്‍ത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Former External Affairs Minister Natwar Singh passes away
ബാര്‍ബിക്യൂ ചിക്കന്‍ ഉണ്ടാക്കി; അടുപ്പ് കെടുത്തിയില്ല, യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു

1931ല്‍ രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലാണ് നട്വര്‍ സിങ് ജനിച്ചത്. ദ ലെഗസി ഓഫ് നെഹ്റു: എ മെമ്മോറിയല്‍ ട്രിബ്യൂട്ട്, മൈ ചൈന ഡയറി 1956-88, വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫ് (ആത്മകഥ) തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 1984 ല്‍ പത്മഭൂഷണ്‍ ലഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com