ന്യൂഡല്‍ഹി: അദാനിയുടെ ഷെല്‍ കമ്പനികളില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചെയര്‍പേഴ്സണ് നിക്ഷേപം ഉണ്ടെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പിന്റെ രഹസ്യവിദേശ സ്ഥാപനങ്ങളുമായി സെബി ചെയര്‍പേഴ്സന്‍ മാധവി ബുച്ചിനും ഭര്‍ത്താവിനും ബന്ധമുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
മാധവി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും മൗറീഷ്യസിലും ബർമുഡയിലും നിക്ഷേപം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പിന് വിദേശ രാജ്യങ്ങളില്‍ രഹസ്യനിക്ഷേപമുണ്ടെന്ന് ഹിന്‍ഡന്‍ബര്‍ഗ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ സെബി ക്ലീന്‍ ചിറ്റ് നല്‍കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
2024 ജൂണ്‍ 27ന് ഹിന്‍ഡന്‍ബര്‍ഗിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. ഇതിനുപിന്നാലെയാണ് ഹിന്‍ഡന്‍ബര്‍ഗ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. ഇന്ത്യയ്‌ക്കെതിരെ വന്‍ വെളിപ്പെടുത്തല്‍ ഉടനെന്ന ഒറ്റവരി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ശനിയാഴ്ച രാവിലെ ട്വീറ്റ് ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ