'മോ​ദി പേടിക്കുന്നതിന്‍റെ കാര്യം പിടികിട്ടി'- ചോദ്യങ്ങളുമായി രാഹുൽ

'പണം നഷ്ടമായാൽ ആരേറ്റെടുക്കും ഉത്തരവാദിത്വം- മോദിയോ, സെബി ചെയർപേഴ്സനോ, ​അദാനിയോ?'
Rahul Gandhi attacks PM Modi
പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിപിടിഐ
Published on
Updated on

ന്യൂ‍ഡൽഹി: ഹിൻഡൻബർ​ഗ് വിവാദത്തിൽ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. എക്സിലിട്ട വീഡിയോയിലൂടെയാണ് രാഹുൽ ചോദ്യങ്ങളും ആരോപണങ്ങളുമായി രം​ഗത്തെത്തിയത്. സെബിയുടെ വിശ്വാസ്യത പൂർണമായി തകർന്നെന്നു അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ സെബിക്ക് ​ഗുരുതരമായ വീഴ്ച സംഭവിച്ചതായും രാഹുൽ ചൂണ്ടിക്കാട്ടി.

'ചെയർപേഴ്സനെതിരായ ആരോപണത്തിൽ സെബിയുടെ വിശ്വാസ്യത പൂർണമായി തകർന്നു. ​ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ടാൽ ആര് ഉത്തരം പറയും. ഇക്കാര്യത്തിൽ രാജ്യത്തുടനീളമുള്ള നിക്ഷേപകര്‍ സര്‍ക്കാരിനോട് ചില ചോദ്യങ്ങൾ ചോ​ദിക്കുന്നു.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'എന്തുകൊണ്ടാണ് ആരോപണം വന്നിട്ടും ചെയർപേഴ്സൻ മാധബി പുരി ബുച്ച് ഇതുവരെ രാജി വയ്ക്കാത്തത്?'

'നിക്ഷേപകർ കഠിനാധ്വാനം ചെയ്തു സമ്പാദിച്ച പണം നഷ്ടപ്പെട്ടാൽ ആരാണ് ഉത്തരവാദി. പ്രധാനമന്ത്രി മോദിയോ, സെബി ചെയർപേഴ്സനോ, ​ഗൗതം അദാനിയോ?'

'ഉയർന്നു വന്നിരിക്കുന്ന പുതിയതും ​ഗുരുതരവുമായ ആരോപണങ്ങളുടെ വെളിച്ചത്തിൽ സുപ്രീം കോടതി ഈ വിഷയം ഒരിക്കൽ കൂടി സ്വമേധയാ പരിശോധിക്കുമോ?'- രാഹുൽ ചോദിച്ചു.

'പ്രധാനമന്ത്രി മോ​ദി എന്തിനാണ് ജെപിസി ആന്വേഷണത്തെ ഇത്രയധികം ഭയപ്പെടുന്നത് എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തത വന്നിരിക്കുന്നു'- രാഹുൽ ആരോപിച്ചു.

Rahul Gandhi attacks PM Modi
'ചെയർപേഴ്സനെ വ്യക്തിഹത്യ ചെയ്യുന്നു'- ഹിൻഡൻബർ​ഗ് ആരോപണം തള്ളി സെബി

സെബി ചെയർപേഴ്സൺ മാധബി ബുച്ചിനും, ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴൽ കമ്പനികളിൽ നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിൻഡൻ ബർഗ് റിപ്പോർട്ടിൽ പറയുന്നത്. മാധവി ബുച്ചിനും ഭർത്താവിനും മൗറീഷ്യസിലും ബർമുഡയിലും നിക്ഷേപമുണ്ടെന്നാണ് ഹിൻഡൻ ബർ​ഗ് ആരോപണം.

അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻ ബർഗ് റിപ്പോർട്ടിലുണ്ട്. ആരോപണങ്ങൾ നിഷേധിച്ച മാധബി ബുച്ച്, തന്റെ ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com