ചെന്നൈ: ബാര്‍ബിക്യൂ ചിക്കന്‍ ഉണ്ടാക്കിയ ശേഷം അടുപ്പ് കെടുത്താതെ കിടന്നുറങ്ങിയ യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു. കൊടൈക്കനാലിലാണ് സംഭവം. തിരിച്ചിറപ്പിളളി സ്വദേശികളായ ആനന്ദ് ബാബു, ജയകണ്ണന്‍ എന്നിവരാണ് ചിന്നപ്പള്ളത്തെ റിസോര്‍ട്ടില്‍ ഉറക്കത്തില്‍ മരിച്ചത്.
ബാര്‍ബിക്യൂ ചിക്കന്‍ തയാറാക്കിയ ശേഷം കല്‍ക്കരി അടുപ്പ് കെടുത്താതെയാണ് ഇവര്‍ ഉറങ്ങിയത്. അടുപ്പില്‍ നിന്നുള്ള പുക ശ്വസിച്ചാണ് മരണം. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന സഹോദരന്‍മാരായ ശിവശങ്കറും ശിവരാജും മറ്റൊരു മുറിയില്‍ കിടന്നതിനല്‍ രക്ഷപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വെള്ളിയാഴ്ചയാണ് യുവാക്കള്‍ റിസോര്‍ട്ടില്‍ എത്തിയത്. ലിവിങ് റൂമില്‍ ബാര്‍ബിക്യൂ ചിക്കന്‍ പാകം ചെയ്ത ശേഷം അടുപ്പിലെ തീ കെടുത്താതെയാണ് സംഘം ഉറങ്ങാന്‍ പോയത്. രാവിലെ ആയിട്ടും ഇരുവരും ഉണരാതിരുന്നതിനെ തുടര്‍ന്ന് മെഡിക്കല്‍ സംഘം എത്തി നടത്തിയ പരിശോധനയില്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. അടുപ്പില്‍ നിന്ന് വിഷാംശമുള്ള വാതകം പുറത്തു വന്നതായും ഇത് ശ്വസിച്ച് ശ്വാസംമുട്ടിയാണ് ഇവര്‍ മരിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ