രാജസ്ഥാനിൽ കനത്ത മഴ; 15 മരണം, സ്കൂളുകൾക്ക് ഇന്ന് അവധി

ശനിയാഴ്ച മുതൽ തുടങ്ങിയ ശക്തമായ മഴയിൽ വിവിധയിടങ്ങളിലായി ഇതുവരെ 15 മരണം റിപ്പോർട്ട് ചെയ്തു.
Heavy rain
രാജസ്ഥാനിൽ കനത്ത മഴടെലിവിഷൻ ദൃശ്യം
Published on
Updated on

ജ​യ്പു​ർ: രാജസ്ഥാനിൽ കനത്ത മഴ തുടരുന്നു. ശനിയാഴ്ച മുതൽ തുടങ്ങിയ ശക്തമായ മഴയിൽ വിവിധയിടങ്ങളിലായി ഇതുവരെ 15 മരണം റിപ്പോർട്ട് ചെയ്തു. ത​ല​സ്ഥാ​ന​മാ​യ ജ​യ്പൂ​രി​ലെ ക​നോ​ട്ട അ​ണ​ക്കെ​ട്ട് തുറന്നതിനെത്തുടർന്നുണ്ടായ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ അഞ്ച് പേ​ർ മു​ങ്ങി മ​രി​ച്ചു.

കി​ഴ​ക്ക​ൻ രാ​ജ​സ്ഥാ​നി​ലെ ക​രൗ​ലി ജി​ല്ല​യി​ലെ ക​രൗ​ലി​യി​ലും ഹിന്ദു​വാ​നി​ലും ശ​നി​യാ​ഴ്ച രാ​ത്രി മു​ത​ൽ തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യെ തു​ട​ർ​ന്ന് വെ​ള്ള​പ്പൊ​ക്ക​മുണ്ടായി. ഭ​ര​ത്പൂ​രി​ലെ ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ശ്രീ​ന​ഗ​ർ ഗ്രാ​മ​ത്തി​ലെ ഏ​ഴ് യു​വാ​ക്ക​ൾ മു​ങ്ങി​മരി​ച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Heavy rain
തിരച്ചില്‍ തുടരും; ഡിഎന്‍എ ഫലം ഇന്നുമുതല്‍ പരസ്യപ്പെടുത്തും; രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക ക്യാംപ്

കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള തിരച്ചിൽ തുടരുകയാണ്. ജയ്പൂർ, ജയ്പൂർ റൂറൽ, ദൗസ, കരൗലി, സവായ് മധോപൂർ, ഗംഗാപൂർ, ഭരത്പൂർ എന്നിവിടങ്ങളിലെ സ്‌കൂളുകൾക്ക് തിങ്കളാഴ്ച ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com