ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് ഹാക്ക് ചെയ്ത് ശേഷം ഹാക്കര്‍മാര്‍ 400 യുഎസ് ഡോളര്‍ ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയില്‍ ചെയ്തതായി എന്‍സിപി എംപി സുപ്രിയ സുലെ. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അതിഥി നാല്‍വഡെയുടെ വാട്‌സ്ആപ്പും ഹാക്ക് ചെയ്തു. ഹാക്കര്‍മാര്‍ അതിഥിയോട് 10000 രൂപയാണ് ആവശ്യപ്പെട്ടത്. പണം അയക്കുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈമാറിയെന്നും സുപ്രിയ സുലെ പറഞ്ഞു.
തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന ആരോപണവുമായി കഴിഞ്ഞദിവസമാണ് സുപ്രിയ രംഗത്തുവന്നത്. ഫോണും വാട്സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടതായും അതുകൊണ്ട് ആരും മെസ്സേജ് ചെയ്യുകയോ വിളിക്കുകയോ ചെയ്യരുതെന്നും പൊലീസില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും സുപ്രിയ സുലെ എക്‌സ് കുറിപ്പിലൂടെ അറിയിച്ചിരുന്നു. സംഭവം വളരെ ഗൗരമേറിയതെന്ന് വിശേഷിപ്പിച്ച സുപ്രിയ തന്റെ ഫോണില്‍ മറയ്ക്കാന്‍ ഒന്നുമില്ലെന്നും പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അതേസമയം താന്‍ പാര്‍ലമെന്റില്‍ സംസാരിക്കുമ്പോഴെല്ലാം ആദായനികുതി വകുപ്പില്‍ നിന്ന് തനിക്ക് നോട്ടീസ് ലഭിക്കാറുണ്ടെന്നും ഓരോ തവണയും നോട്ടീസില്‍ പ്രതികരിച്ച ശേഷം പിന്നെ മറുപടി ലഭിക്കാറില്ലെന്നും സുപ്രിയ പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും വിശദാംശങ്ങള്‍ ശേഖരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
അതേസമയം ഫോണും വാട്സാപ്പും സാധാരണ നിലയിലായതായും വാട്സ്ആപ്പിനും പൂനെ റൂറല്‍ പൊലീസിനും വലിയ നന്ദിയെന്നും പ്രതികരിച്ചു. ആരെങ്കിലും തനിക്ക് സന്ദേശം അയച്ചിട്ടുണ്ടെങ്കില്‍, സാങ്കേതിക തകരാര്‍ കാരണം മറുപടി നല്‍കാന്‍ കഴിയാതിരുന്നതില്‍ ക്ഷമ ചോദിക്കുന്നതായും ''എക്‌സ് പോസ്റ്റില്‍ സുപ്രിയ സുലെ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ