കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കുറ്റത്തിന് അറസ്റ്റിലായ പ്രതി കുറ്റ കൃത്യത്തിന് ശേഷം വസ്ത്രം കഴുകിയതിന് ശേഷം സുഖമായി കിടന്നുറങ്ങുകയും ചെയ്തുവെന്ന് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണ് ധരിച്ചിരുന്ന വസ്ത്രം അലക്കിയത്.
കുറ്റകൃത്യം നടത്തിയതിന് ശേഷം പ്രതി സ്വന്തം വീട്ടിലേയ്ക്ക് മടങ്ങി വസ്ത്രത്തിലെ രക്തക്കറ കഴുകി കളഞ്ഞെന്നും വെള്ളിയാഴ്ച രാവിലെ വരെ ഒന്നും അറിയാത്തതുപോലെ സുഖമായി ഉറങ്ങുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഷൂസില്‍ പറ്റിയ രക്തക്കറയാണ് പ്രശ്‌നമായത്. പൊലീസിന്റെ അന്വേഷണത്തില്‍ ഷൂസിലെ രക്തക്കറ ശ്രദ്ധയില്‍പ്പെട്ടു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആശുപത്രിയിലെ സന്നദ്ധപ്രവര്‍ത്തകനാണ് പിടിയിലായ വ്യക്തി. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം നടത്തുകയാണ്.
പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ണ്, വായ, സ്വകാര്യ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് രക്തസ്രാവം ഉള്ളതായി പറയുന്നു. ഇടതുകാല്‍, കഴുത്ത്, വലതു കൈ, ചുണ്ടുകള്‍ എന്നിവടങ്ങളില്‍ മുറിവുകളും ഉണ്ട്.
സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. പ്രതിക്ക് വധശിക്ഷ തന്നെ നല്‍കുമെന്ന് ബംഗാള്‍മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ